എഡിറ്റര്‍
എഡിറ്റര്‍
പഞ്ചാബില്‍ തോറ്റമ്പി; ഗോവയില്‍ ബി.ജെ.പി മുഖ്യമന്ത്രി തോറ്റു; മോദിയുടെ ഈ നേതൃത്വത്തിനെതിരെ വിരല്‍ ചൂണ്ടേണ്ടേ: രണ്‍ദീപ് സുര്‍ജേവാല
എഡിറ്റര്‍
Saturday 11th March 2017 1:26pm

ന്യൂദല്‍ഹി: യു.പിയിലേയും ഉത്തരാഖണ്ഡിലേയും വിജയം ബി.ജെ.പി ആഘോഷമാക്കുമ്പോഴും പഞ്ചാബിലെ തോല്‍വിയും ഗോവയിലെ തിരിച്ചടിയും ബി.ജെ.പി സ്വയം മറക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല.

പജാബില്‍ ബി.ജെ.പി നേരിട്ടത് ദയനീയ പരാജയമാണ്. ഗോവയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുള്‍പ്പെടെ തോറ്റു. എന്നിട്ടും മോദി തരംഗമെന്ന് ബി.ജെ.പി ആവര്‍ത്തിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ മോദിയുടെ ഈ നേതൃത്വത്തിനെതിരെ വിരള്‍ ചൂണ്ടുകല്ലേ വേണ്ടതെന്നും രണ്‍ദീപ് സുര്‍ജേവാല ചോദിക്കുന്നത്.

കോണ്‍ഗ്രസ് മുക്തഭാരതം വേണണെന്ന് പറയുന്നവര്‍ സ്വന്തം ആത്മവിനോട് ചോദിക്കണം. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് എന്നത് ഭാരതത്തിന്റെ ആത്മാവ് തന്നെയാണെന്നും സുര്‍ജേവാല പറയുന്നു.

ഉത്തര്‍പ്രദേശില്‍ വലിയൊരു വിജയത്തിലേക്ക് ബി.ജെ.പി പോകുമ്പോഴും അധികാരത്തിലിരുന്ന ഗോവയും പഞ്ചാബും ബി.ജെ.പിക്ക് നഷ്ടമാകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

Advertisement