കോട്ടയം: സി.പി.ഐ.എം- ബി.ജെ.പി അവിശുദ്ധ ബന്ധം അവസാനിച്ചാല്‍ എസ്.എന്‍.സി ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനു രാജിവയ്ക്കേണ്ടി വരുമെന്ന് എ.ഐ.സി.സി മാധ്യമവിഭാഗം തലവന്‍ രണ്‍ദീപ് സിങ് സുര്‍ജേവാല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന പടയൊരുക്കം ജാഥയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


Also Read: ബാലവിവാഹ ബില്ലിനെതിരെ ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു


പടയൊരുക്കം അവസാനിക്കുന്നതിനുമുമ്പ് പിണറായിക്ക് രാജിവെക്കേണ്ടി വരുമെന്നും രണ്ടു പാര്‍ട്ടികള്‍ക്കും രഹസ്യ ബന്ധമുള്ളത് കൊണ്ടാണ് ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ സുപ്രീംകോടതിയില്‍ അപ്പീല്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ വൈകുന്നതെന്നും സുര്‍ജേവാല പറഞ്ഞു.

പിണറായി സര്‍ക്കാരിലെ മൂന്നു മന്ത്രിമാര്‍ക്ക് രാജിവെക്കേണ്ടി വന്നു. കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ ചെറിയ പതിപ്പാണു കേരളത്തിലെ പിണറായി സര്‍ക്കാരെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.


Dont Miss: ‘വിനു വി ജോണിന് ഇതിലും നല്ല പണി രാജീവ് ചന്ദ്രശേഖറിന്റെ അടുക്കളയില്‍ ചെയ്യാനായേക്കും’; ഏഷ്യാനെറ്റ് അവതാരകനെതിരെ പി.എം മനോജ്


കേന്ദ്രത്തിലെ വലിയ മോദിയും കേരളത്തിലെ ചെറിയ മോദിയും ചേര്‍ന്ന് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. പിണറായി മുണ്ടുടുത്ത മോദിയാണ്. രണ്ട് സര്‍ക്കാരുകള്‍ക്കുമെതിരായ ജനവികാരമാണ് പടയൊരുക്കം യാത്രയുടെ വിജയത്തിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.