Categories

Headlines

കി­ഷോര്‍­കു­മാ­റാ­യി രണ്‍­ബീര്‍ എ­ത്തുന്നു

മുംബൈ: കി­ഷോര്‍­കു­മാ­റി­ന്റെയും രണ്‍­ബീര്‍­ക­പൂ­റി­ന്റെയും ആ­രാ­ധ­കര്‍­ക്ക് ഒ­ന്നിച്ചാ­ഘോ­ഷി­ക്കാന്‍ ഇ­താ ഒരു കാര­ണം കൂടി. വി­ചാ­രി­ക്കു­ന്നതു­പോ­ലെ എല്ലാം ന­ട­ക്കു­ക­യാ­ണെ­ങ്കില്‍ കി­ഷേര്‍­കു­മാ­റി­ന്റെ ജീ­വിത­ത്തെ അ­ടി­സ്ഥാ­ന­മാ­ക്കി നിര്‍­മി­ക്കു­ന്ന ച­ല­ചി­ത്ര­ത്തില്‍ രണ്‍­ബീര്‍ നാ­യ­ക­നാ­യെ­ത്തും.

വെ­ള്ളി­ത്തി­ര­യില്‍ കി­ഷോ­റിന് ജീ­വന്‍ നല്‍­കേ­ണ്ട­തു­കൊ­ണ്ടാ­യി­രിക്കാം മു­ഹമ്മ­ദ് റ­ഫി­യു­ടെ പ്ര­ശ­സ്­തമാ­യ ‘എ­ഹ­സാന്‍ തേ­രാ ഹോ­ഗാ മുഝ് പര്‍ ‘ എ­ന്ന ഗാനം രണ്‍­ബീര്‍ പാ­ടി­പ­ഠി­ക്കു­ന്നത്. അ­നശ്വര ഗാ­യക­ന്റെ ജീ­വി­തം ക­ഥ­യാ­വുന്ന ചി­ത്ര­ത്തി­നാ­യി ത­ന്നെ തി­ര­ഞ്ഞെ­ടു­ത്ത­തി­ന്റെ ത്രല്ലി­ലാ­ണ് രണ്‍­ബീര്‍.

”അ­ദ്ദേ­ഹ­ത്തി­ന്റെ ജീ­വി­തം ഒ­രു ആ­ഘോ­ഷ­മാ­യി­രു­ന്നു. അ­തൊ­രു ദു­ര­ന്ത­മല്ല. അ­ദ്ദേ­ഹം തീര്‍­ച്ച­യായും ഒരു ഇ­തി­ഹാ­സ­മാ­യി­രുന്നു”. രണ്‍­ബീ­റി­ന് കി­ഷോ­റി­നെ­ക്കു­റി­ച്ച് പ­റ­യാന്‍ നൂ­റു നാ­വാണ്.

യൂ ടി.വി നിര്‍­മ്മി­ക്കു­ന്ന ചിത്രം അ­നു­രാ­ഗ് ബ­സു­വാ­ണ് സം­വി­ധാ­നം ചെ­യ്യു­ന്നത്. കി­ഷോ­റി­ന്റെ ക­ടു­ത്ത ആ­രാ­ധ­കനാ­യ സൗ­മി­ക് സെ­ന്നാ­ണ് തിര­ക്ക­ഥ ത­യ്യാ­റാ­ക്കു­ന്ന­ത്. കി­ഷോര്‍­കു­മാ­റി­ന്റെ കു­ടും­ബ­ത്തി­ന്റെ സമ്മ­തം ഇ­തിന­കം വാ­ങ്ങി­ക്ക­ഴി­ഞ്ഞു. അ­വസാ­ന റി­പ്പോര്‍­ട്ടു­കള്‍ അ­നു­സ­രി­ച്ച മ­ധു­ബാ­ല­യാ­യി ക­ത്രീ­ന കൈ­ഫാ­യി­രിക്കും വെ­ള്ളി­ത്തി­ര­യില്‍ എ­ത്തു­ന്നത്.
ആ­ത്­മ­ക­ഥാം­ശ­മു­ള്ള ചി­ത്ര­ങ്ങള്‍ പൊ­തു­വെ നിര്‍­മി­ക്കാ­റി­ല്ലെ­ങ്കിലും ഇ­ത് ഒ­രു തു­ട­ക്ക­മാ­യി­രി­ക്കു­മെ­ന്നാ­ണ് ക­രു­തു­ന്നത്.


LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.