എഡിറ്റര്‍
എഡിറ്റര്‍
റണ്‍ബീര്‍ അധ്യാപകനാകുന്നു; സിനിമയിലല്ല, ജീവിതത്തില്‍
എഡിറ്റര്‍
Monday 28th January 2013 12:35pm

മുംബൈ: സിനിമയില്‍ പല വേഷങ്ങള്‍ കെട്ടിയിട്ടുണ്ടെങ്കിലും ഒരു അധ്യാപകന്റെ വേഷം റണ്‍ബീറിന് ലഭിച്ചിരുന്നില്ല.

ഇപ്പോള്‍ അങ്ങനെയൊരു വേഷവും റണ്‍ബീറിനെ തേടിയെത്തിയിരിക്കുകയാണ്. പക്ഷേ, പുതിയ വേഷം സിനിമയിലല്ലെന്ന് മാത്രം.

അമേരിക്കയിലെ യാലേ സര്‍വ്വകലാശാലയാണ് റണ്‍ബീറിനെ അധ്യാപകനായി ക്ഷണിച്ചിരിക്കുന്നത്.

Ads By Google

എന്നാല്‍ അധ്യാപകനാകാന്‍ റണ്‍ബീര്‍ സമ്മതംമൂളിയോ എന്നറിയില്ല. ഏത് വിഷയത്തിലേക്കാണ് റണ്‍ബീറിനെ ഗസ്റ്റ് ലക്ചറായി ക്ഷണിച്ചിരിക്കുന്നതെന്നും അറിയില്ല.

കഴിഞ്ഞ വര്‍ഷം ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാനെയും ഇതേ സര്‍വകാലാശാല ഗസ്റ്റ് ലക്ചറായി ക്ഷണിച്ചിരുന്നു.

അയന്‍ മുഖര്‍ജിയുടെ യേ ജവാനി ഹേ ദിവാനി എന്ന ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടരിക്കുകയാണ് റണ്‍ബീര്‍ ഇപ്പോള്‍.

അത് കഴിഞ്ഞാല്‍ അഭിനവ് കശ്യപിന്റെ ബേഷരമില്‍ അഭിനയിക്കാന്‍ ഛണ്ഡീഗഡിലേക്ക് പോകും. ഇതിനിടയില്‍ അധ്യാപകനാവാന്‍ സമയമുണ്ടോ എന്നതാണ് ആരാധകര്‍ ആലോചിക്കുന്നത്.

Advertisement