എഡിറ്റര്‍
എഡിറ്റര്‍
രണ്‍ബീര്‍ കപൂറും അമ്മയും ഒരേ വേദിയില്‍ ചുവടു വെയ്ക്കുന്നു
എഡിറ്റര്‍
Tuesday 8th January 2013 10:42am

അമ്മയും മകനും ഒരേ വേദി പങ്കിടുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഒരു വേദിയില്‍ അമ്മയും മകനും ഒരുമിച്ച് ഡാന്‍സ് പെര്‍ഫോം ചെയ്യുകയെന്നത് അപൂര്‍വമായി നടക്കുന്ന കാര്യമാണ്.

Ads By Google

ബോളിവുഡ് താരം രണ്‍ബീര്‍ കപൂറും അമ്മ നീതു കപൂറുമാണ് ആദ്യമായി ഒന്നിച്ച് ഒരു വേദിയില്‍ നൃത്തം ചെയ്യാന്‍ ഒരുങ്ങുന്നത്.

കളര്‍ സ്‌ക്രീന്‍ അവാര്‍ഡ് ദാന ചടങ്ങിലാണ് ഇരുവരുടേയും ഡാന്‍സ് പെര്‍ഫോമന്‍സ് നടക്കുക.

അമ്മയ്‌ക്കൊപ്പം പെര്‍ഫോം ചെയ്യുന്നതില്‍ ഏറെ ടെന്‍ഷനിലാണ് ഞാന്‍. എന്നെക്കാളേറെ ടെന്‍ഷന്‍ അമ്മയ്ക്കുണ്ടെന്നാണ് തോന്നുന്നത്-രണ്‍ബീര്‍ പറഞ്ഞു.

രണ്‍ബീറിന്റെ അമ്മയായ നീതു കപൂര്‍ തകര്‍ത്തഭിനയിച്ച അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രത്തിലെ പര്‍ദ ഹേ പര്‍ദ എന്ന പാട്ടിനാണ് ഇരുവരും ചുവടുവെയ്ക്കുന്നത്.

ഈ അവാര്‍ഡ് നിശയില്‍ പെര്‍ഫോ ചെയ്യാന്‍ കരീന കപൂറിനെ കൂടി ക്ഷണിച്ചിരുന്നെന്നും എന്നാല്‍ ചില തിരക്കുകാരണം കരീനയ്ക്ക് എത്താന്‍ സാധിക്കില്ലെന്നും രണ്‍ബീര്‍ പറയുന്നു.

കരീനയ്‌ക്കൊപ്പം ഒരു റൊമാന്റിക് പാട്ടിന് ചുവട് വെയ്ക്കാന്‍ എനിയ്ക്ക് ആവില്ല. കാരണം ഞങ്ങള്‍ ബന്ധുക്കളാണ്. എന്നാല്‍ രക്ഷാ ബന്ധന്‍ പാട്ടിനൊക്കെ ഒന്നിച്ച് ചുവടുവയ്ക്കാന്‍ കഴിയും. കരീന വളരെ കഴിവുള്ള താരമാണെന്നും രണ്‍ബീര്‍ പറയുന്നു.

രണ്‍ബീര്‍ കപൂറിന്റെ ബര്‍ഫിയെ 17 അവാര്‍ഡ് കാറ്റഗറിയിലേക്കാണ് കളര്‍ സ്‌ക്രീന്‍ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

Advertisement