ബോളിവുഡില്‍ രാജ് നീതിയില്ല: രണ്‍ബീര്‍ കപൂര്‍
Dool Talk
ബോളിവുഡില്‍ രാജ് നീതിയില്ല: രണ്‍ബീര്‍ കപൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th June 2010, 3:53 pm

ണ്‍ബീറിന്റെ നുണക്കുഴി ചിരിയില്‍ എല്ലാം അടങ്ങിയിരിക്കുന്നു. പെണ്‍കുട്ടികളുടെ heart throb ആണ്‌ രണ്‍ബീര് ‍. മുത്തച്ഛന്‍ മുതല്‍ അമ്മ വരെ സിനിമാക്കാര്‍. ജനിച്ചതുമുതല്‍ ഇന്നു വരെ ഏറ്റവും കൂടുതല്‍ കേട്ടുകൊണ്ടിരിക്കുന്നതും സിനിമയെക്കുറിച്ച്. ആദ്യ സിനിമയായ സാവരിയ പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ലെങ്കിലും മറ്റെല്ലാ രണ്‍ബീര്‍ ചിത്രങ്ങളും വിജയമായിരുന്നു. ബച്ച്‌നാ ഒ ഹസീനോം, വെയ്ക്കപ്പ് സിദ്ദ്, അജബ് പ്രേം കി ഗസബ് കഹാനി, റോക്കറ്റ് സിങ്, ദ സെയില്‍സമാന്‍ ഓഫ് ദി ഇയര്‍ എല്ലാം രണ്‍ബീറിന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തി. പക്ഷെ തന്റെ വിജയങ്ങളൊന്നും കുത്തിയിരുന്ന് ആഘോഷിക്കന്‍ ഈ 24കാരന് നേരമില്ല. ഇന്ന് രണ്‍ബീറിന്റെ പുതിയ ചിത്രമായ രാജ്‌നീതി റിലീസ് ചെയ്യുകയാണ് ,അതിന്റെ എക്‌സൈറ്റ്‌മെന്റിലാണ് ഈ ചോക്കോ ബോയ്.

മധ്യപ്രദേശിലെ രാഷ്ട്രീയത്തെ മഹാഭാരതത്തിനോടു സദൃശ്യപ്പെടുത്തി പ്രകാശ് ഝാ സംവിധാനം ചെയ്ത ചിത്രമാണ് രാജ് നീതി. നാനപട്ടേക്കര്‍, നസുറുദ്ദിന്‍ ഷാ, അജയ് ദേവഗണ്‍, മനോജ് വാജ്‌പേയി, അര്‍ജുന്‍ രാംപാല്‍, കത്രീന കൈഫ് തുടങ്ങി താരങ്ങളുടെ ഒരു നീണ്ട നിര തന്നെ രാജ് നീതിയില്‍ അണിനിരക്കുന്നു. സോണിയാ ഗാന്ധിയുടെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തമെന്നാരോപിച്ച് രാജ് നീതി ഇതിനകം വിവാദങ്ങളില്‍ പെടുകയും ചെയ്തിരുന്നു.

എഴുപതുകളിലെ സുപ്പര്‍സ്റ്റാര്‍ ദമ്പതികളായ ഋഷികപൂറിന്റെയും നീതു സിന്‍ഹയുടെയും മകനായ രണ്‍ബീര്‍ തന്റെ സിനിമയെപ്പറ്റി, കത്രീനയെപ്പറ്റി, ഭാവിയെപ്പറ്റി സംസാരിക്കുന്നു.

എന്തുകൊണ്ടാണ് ജനങ്ങള്‍ രാജ് നീതി കാണേണ്ടത് ഒരു പ്രകാശ് ഝാ സിനിമ, അതോ രണ്‍ബീര്‍ സിനിമ ?

രാജ്‌ നീതിയില്‍ ആക്ഷനുണ്ട്, പ്രണയമുണ്ട്, ഡ്രാമയുണ്ട്, ഇമോഷനുണ്ട്, കോമഡിയുണ്ട്, ട്രാജഡിയുണ്ട് കൂടാതെ കത്രീനയുണ്ട്. ഇതില്‍ കൂടുതല്‍ എന്തു വേണം ഒരു സിനിമ കാണാന്‍.

ഒരു ചോക്കോ ബോയ് ഇമേജുള്ള രണ്‍ബീറിന് രാജ് നീതിയിലെ പ്രതാപ് ഒരു ഇമേജ് ബ്രേക്കറാവുമല്ല.

സ്‌ക്രിപറ്റ് എഴുതുമ്പോഴെ പ്രകാശ് ഝയക്ക് നിര്‍ബന്ധമായിരുന്നു എന്റെ കാര്യക്റ്റര്‍ അങ്ങിനെയായിരിക്കണമെന്ന്. വിദേശത്ത് ഇംഗ്ലീഷ് സാഹിത്യം പഠിക്കുന്നയാളാണ് പ്രതാപ്. പഠിപ്പിസ്റ്റ് ലുക്ക് വരാന്‍ ഒരു കണ്ണടവച്ചിട്ടുണ്ട്. അതാണ് മൊത്തം ഇമേജിനെ മാറ്റുന്ന ഘടകം. എന്റെ സിനിമകളില്‍ ഞാനൊരു ഗ്ലാമറസ് താരമാണെന്ന് എനിക്കു തോന്നിയിട്ടില്ല. അല്ലെങ്കിലും കത്രീനക്കുള്ള വിചാരമെന്നും എനിക്കില്ല. (ചിരിക്കുന്നു).

രാജ് നീതിയിലെ പ്രതാപിനെക്കുറിച്ച്

സിനിമയിലെ പ്രതാപ് ഒരു പൊളിറ്റീഷ്യനല്ല. പക്ഷെ രാഷ്ട്രീയവുമായി ബന്ധമുള്ള കുടുംബത്തിലേതാണ്. ഒരു ഘട്ടത്തില്‍ രാഷ്ട്രീയത്തിലേക്ക് താല്‍പ്പര്യമില്ലെങ്കിലും വലിച്ചിഴക്കപ്പെടുകയാണ് പ്രതാപ്. പറയുന്നതു പോലെ ഒരു നെഗറ്റീവ് റോളല്ല പ്രതാപിന്റേത്. ഒരോരുത്തരുടെയും നെഗറ്റീവിസത്തിന് ഒരോ കാരണങ്ങളുണ്ടല്ലോ?

അവസരം കിട്ടുകയാണങ്കില്‍ രണ്‍ബീര്‍ രാഷ്ട്രീയത്തിലിറങ്ങുമോ?

തീര്‍ച്ചയായും ഇല്ല. രാഷ്ട്രീയത്തില്‍ എനിക്ക് താല്‍പ്പര്യമില്ല. എന്റെ മേഖല സിനിമയാണ്. എല്ലെങ്കിലും നമ്മുടെ രാഷ്ടീയ നേതാക്കളെല്ലാം കഴിവുള്ളവരാണ് വളരെ കഠിനപ്രയത്‌നം ചെയ്താണ് അവരെല്ലാം ഇവിടെയെത്തിയത്. അതില്‍ ആരുടെ പ്രത്യയശാസ്ത്രമാണോ നമ്മുടേതുമായി യോജിക്കുന്നത് അവരെ പിന്തുണയക്കുകയാണ് നാം ചെയ്യേണ്ടത്.

ബോളിവുഡില്‍ രാഷ്ട്രീയം നിലനില്‍ക്കുന്നുണ്ടോ?

ഇല്ല. ഇന്‍ഡസ്ട്രീ വളരെ നല്ലതാണെന്നു കരുതുന്നവനാണ് ഞാന്‍. ഒരു കലാകാരനെ അംഗീകരിക്കാന്‍ ബോളിവുഡ് രണ്ടാമതൊന്നു ആലോചിക്കാറില്ല.

നാനാപട്ടേക്കറെ പോലെ മുതിര്‍ന്ന ഒരു നടന്റെ കൂടെ അഭിനയിച്ചപ്പോള്‍ എന്തായിരുന്നു അനുഭവം?

അദ്ദേഹം എനിക്ക് കുടുംബാംഗത്തെപോലെയാണ്. എന്റെ പിതാവ് ഋഷികപൂറിനൊപ്പം പ്രവര്‍ത്തിച്ച നാനാ സാറിന് എന്നെ വലിയ ഇഷ്ടമാണ്, എനിക്ക് തിരിച്ചും. ഞങ്ങള്‍ക്ക് രാത്രി ഡിന്നര്‍ ഉണ്ടാക്കി തരുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സിനിമയെക്കുറിച്ചും അഭിനയത്തെക്കുറിച്ചുമൊക്കെ പറഞ്ഞു തരുമായിരുന്നു. അദ്ദേഹം വളരെ ഫ്രണ്ട്‌ലിയാണ്.

രാജ് നീതിയുടെ സെറ്റ് വളരെ സൗഹാര്‍ദപരമായിരുന്നു എന്നു കേട്ടിട്ടുണ്ട്. നാനാപട്ടേക്കര്‍ രണ്‍ബീറിനെ പഴം തിന്നാനും തബല വായിക്കാനും പഠിപ്പിച്ചിരുന്നില്ലേ?

പഴം തിന്നാന്‍ നാന പഠിപ്പിച്ചിട്ടില്ല ( ചിരിക്കുന്നു). അതിന്റെ തൊലി ഉരിയുന്നതാണ് പഠിപ്പിച്ചത്. 100 ദിവസമൊക്കെ ഷൂട്ടു നടക്കുമ്പോള്‍ സെറ്റിലുള്ളവര്‍ തീര്‍ച്ചയായും അടുത്തു പോവും.അര്‍ജുന്‍ രാംപാല്‍, മനോജ് ബാജ്‌പേയി, കത്രീന കൈഫ്, പ്രകാശ് ഝാ, നാനാ സര്‍ എല്ലാവരുമായി ഞാന്‍ എറെ അടുത്തിട്ടുണ്ട്. സിനിമകാണുമ്പോള്‍ അതു നിങ്ങള്‍ക്കു മനസ്സിലാവും.

ആരോടായിരുന്നു കൂടുതല്‍ അടുപ്പം?

അര്‍ജുന്‍ രാംപാലിനോട്. അദ്ദേഹത്തെ ശരിക്കും എന്റെ സഹോദരനായാണ് ഞാന്‍ കാണുന്നത്. ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ ഭാര്യ മെഹറിനോടുപോലും എനിക്ക് അസൂയതോന്നാറുണ്ട്. അത്രയ്ക്കും ഇഷ്ടമാണ് എനിക്കദ്ദേഹത്തെ.

അജബ് പ്രേം കി ഗസബ് കഹാനിക്ക് ശേഷം കത്രീനയുടെ കൂടെ ഇതു രണ്ടാമത്തെ സിനിമയാണ്?

കത്രീന എന്റെ എറ്റവും അടുത്ത കൂട്ടുകാരിയാണ്. രാജ് നീതിയില്‍ കത്രീന വളരെയധികം കഠിന പ്രയത്‌നം ചെയ്തിട്ടുണ്ട്. ശുദ്ധമായ ഹിന്ദിയാണ് അവര്‍ സംസാരിക്കുന്നത്. സെറ്റില്‍ വരുമ്പോള്‍ കത്രീനയുടെ എനര്‍ജി മറ്റുള്ളവര്‍ക്കും പ്രസരിപ്പ് നല്‍കുന്നതാണ്. വിജയം തന്റെ കാല്‍കീഴിലുണ്ടെങ്കിലും അതിന്റെ ഭാവമൊന്നും കത്രീനയ്ക്കില്ല. ഭാഷ പോലുമറിയാതെ ഇവിടെ വരെ എത്തുക എന്നത് ശരിക്കും ഹാര്‍ഡ് വര്‍ക്കിന്റെ ഫലമാണ് .

കരണ്‍ ജോഹറിന്റെ ചിത്രത്തില്‍ ഷാരൂഖ് ഖാനൊപ്പം അഭിനയിക്കാന്‍ രണ്‍ബീര്‍ വിസമ്മതിച്ചുവെന്നറിഞ്ഞു?

തീര്‍ച്ചയായും ഇല്ല. അദ്ദേഹത്തിന്റെ (ഷാരൂഖ്) ഒപ്പം അഭിനയിക്കുക എന്നു പറഞ്ഞാല്‍ തന്നെ അഭിമാനിക്കുകയല്ലേ വേണ്ടത് . ഇന്‍ഡസ്ട്രിയിലെ ഏതൊരു സ്റ്റാറിന്റെ കൂടെ അഭിനയിക്കാനും എനിക്ക് മടിയില്ല.

ഭാഗ്യവാനാണ് രണ്‍ബീര്‍. കപൂര്‍ കുടുംബത്തില്‍ ജനിച്ചു, വിജയകരമായ സിനിമാ കരിയര്‍, നല്ല സിനിമകള്‍. എന്താണ് ഭാവി പരിപാടികള്‍?

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഈ വിജയമൊക്കെ എന്നെ തേടിയെത്തിയത്. ചിലപ്പോള്‍ ശരിക്കും തോന്നാറുണ്ട് എനിക്കിത്തിരി തിടുക്കം കൂടുതലാണെന്ന്. സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ദിവസം 48 മണിക്കൂര്‍ വേണം. സമയം വളരെ പെട്ടെന്നാണ് തീരുന്നത്.
പക്ഷെ ഒരു കാര്യം തീര്‍ച്ച, ഇപ്പോള്‍ ഞാനുള്ളത് ശരിയായ സ്ഥലത്താണ്. അതും ശരിയായ സമയത്ത്. എന്റെ കരിയര്‍ ഞാന്‍ പ്ലാന്‍ ചെയ്യാറില്ല.

രണ്‍ബീര്‍ സംവിധായകന്‍മാരെ കാണാറുണ്ടോ അതോ ഓഫറുകള്‍ രണ്‍ബീറിനെ തേടിവരികയാണോ?

സംവിധായകരെ ഞാന്‍ കാണാറില്ല. അവരോട് എന്നെക്കുറിച്ച് പറയാന്‍ എനിക്കറിയില്ല. പിന്നെ എന്റെ കുടുംബത്തിന്റെ പ്രാര്‍ത്ഥനയാണ് ഇത്രയും വലിയ ഫിലിം മേക്കേഴ്‌സിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ സാധിച്ചത്. സംവിധായകര്‍ എന്നെ തേടിവരാറുണ്ട്. അല്ലാതെ എനിക്ക് ആരെയും സമീപിക്കേണ്ടി വന്നിട്ടില്ല.

ഒരു പക്ഷെ, രാജ് നീതിയില്‍ എനിക്ക് ചാന്‍സ് ലഭിച്ചിരുന്നില്ലെങ്കില്‍ സിനിമ കണ്ടതിനു ശേഷം ഞാന്‍ പ്രകാശ്ജിയോടു ചോദിക്കുമായിരുന്നു “” എന്തുകൊണ്ട് എന്നെ കാസ്റ്റ് ചെയ്തില്ല””..

പ്രകാശ് ഝായോടൊപ്പമുള്ള അനുഭവം

ഇന്ത്യന്‍ സിനിമക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ സംവിധായകനാണ് പ്രകാശ് ഝാ. ഇന്‍ഡസ്ട്രി കണ്ട മികച്ച സംവിധായകരില്‍ ഒരാള്‍. അദ്ദേഹത്തോടൊപ്പമുള്ള സിനിമാ അനുഭവം ഒരായുസ്സിന്റെ പാഠങ്ങള്‍ തരുന്നവയായിരുന്നു. രാജ് നീതിയിലെ പ്രതാപിനു വേണ്ടി എന്റെ ഡേറ്റു വാങ്ങുമ്പോള്‍ സാവരിയയുടെ പരാജയത്തില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. പ്രകാശ് ഝായ്ക്ക് എന്നിലുള്ള വിശ്വാസമാണ് എനിക്ക് പ്രതാപിനെ അവതരിപ്പിക്കാനുള്ള ആത്മധൈര്യം തന്നത്.

പരിഭാഷ: സരിത കെ വേണു