എഡിറ്റര്‍
എഡിറ്റര്‍
ആരാധകരെ ആവേശരാക്കാന്‍ റണ്‍ബീറും ദീപികയും വീണ്ടും ഒന്നിക്കുന്നു
എഡിറ്റര്‍
Thursday 15th November 2012 2:05pm

മുംബൈ: ബോളിവുഡില്‍ ഒരുകാലത്തെ പ്രമുഖ താര ജോഡികളായിരുന്ന റണ്‍ബീര്‍ കപൂറും ദീപിക പദുകോണും വീണ്ടും ഒന്നിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ അവര്‍ വീണ്ടും പ്രണയത്തിലായി എന്ന് കരുതേണ്ട.

Ads By Google

ഇവരെ പ്രണയ ജോഡികളായി വീണ്ടും ബിഗ് സ്‌ക്രീനില്‍ എത്തിക്കുകയാണ് സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ഇംതിയാസ് അലി.

സാജിദ് നാദിയാദ്‌വാലയാണ് ചിത്രം നിര്‍മിക്കുന്നത്. റോക് സ്റ്റാറിന് ശേഷം റണ്‍ബീറിനെ നായകനാക്കി ഇംതിയാസ് ഒരുക്കുന്ന ചിത്രം കൂടിയാണിത്.

ഇംതിയാസ് അലിയുടെ ലവ് ആജ് കല്‍ എന്ന ചിത്രത്തില്‍ ദീപികയായിരുന്നു നായിക. റണ്‍ബീര്‍-ദീപിക ജോഡിയെ സ്‌ക്രീനിലെങ്കിലും കാണാനുള്ള ആരാധകരുടെ ആഗ്രഹത്തില്‍ നിന്നാണ് ഇരുവരെയും പ്രധാന കഥാപാത്രമാക്കി ഒരു ചിത്രമെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് ഇംതിയാസ് പറയുന്നത്.

കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത യേ ജവാനി ഹേ ദിവാനി എന്ന ചിത്രത്തിലാണ് റണ്‍ബീര്‍-ദീപിക ജോഡി ഒടുവില്‍ അഭിനയിച്ചത്. ജീവിതത്തില്‍ തങ്ങള്‍ വേര്‍പിരിഞ്ഞവരാണെങ്കിലും പ്രണയിക്കുന്നവരായി അഭിനയിക്കാന്‍ മടിയില്ലെന്ന നിലപാടിലാണ് ഇരുവരുമത്രേ.

നേരത്തേ ‘ബച്ച്‌നാ ഏ ഹസീനോ’ എന്നീ ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

Advertisement