Categories

രണ്‍വീറും രണ്‍ബീറും പിന്നെ ഞാനും

deepika

ദീപിക ആകെ ത്രില്ലിലാണ്. ബോളിവുഡിലെ മുന്‍നിര യുവതാരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചതിന്റെ ത്രില്ലില്‍.

എന്നാലും ഏറ്റവും പ്രിയപ്പെട്ട നായകന്മാര്‍ രണ്‍ബീറും രണ്‍വീറും തന്നെ. പേരില്‍ സാമ്യതയുണ്ടെങ്കിലും രണ്ടാളും രണ്ട് സ്വഭാവക്കാരാണെന്നാണ് ദീപികയുടെ സാക്ഷ്യപത്രം.

രണ്‍വീറിന് ഒരല്‍പം വട്ടുണ്ടെന്നാണ് ദീപികയുടെ പക്ഷം. ഷൂട്ടിങിനിടയിലെല്ലാം സ്േ്രപ അടിച്ചും പല്ല് തേച്ചും നടക്കുന്നത് കണ്ടാല്‍ അങ്ങനെയേ തോന്നൂവെന്നും ബോളിവുഡിന്റെ സ്വപ്‌ന നായിക പറയുന്നു.

രണ്‍ബീര്‍ അല്‍പം സീരിയസാണെന്നാണ് ദീപികയുടെ അഭിപ്രായം. ഒട്ടും ആയാസമില്ലാതെ ഏത് കഥാപാത്രവും അഭിനയിച്ച് പോവാനുള്ള രണ്‍ബീറിന്റെ കഴിവ് അസാമാന്യം തന്നെ. പക്ഷേ രണ്‍ബീര്‍ അത്ര ഓപ്പണ്‍ അല്ല. എല്ലായ്‌പോഴും ചിന്തകളാണ്.

രണ്‍വീര്‍ തിരിച്ചാണ്. വളരെ ‘എക്‌സ്പ്രസീവ്’ ആണ്. മാത്രമല്ല, കഴിവുറ്റ നടനും കൂടിയാണ്.

എന്തായാലും കഴിവിന്റെ കാര്യത്തില്‍ ഇരുവരേയും ഒരു കുടക്ക് കീഴെ നിര്‍ത്താമെന്ന് ദീപിക ഉറപ്പിച്ച് പറയുന്നു.