എഡിറ്റര്‍
എഡിറ്റര്‍
കജോളിന്റെ റെയ്റ്റിങില്‍ ഷാരൂഖിന് രണ്ടാം സ്ഥാനം; ഒന്നാം സ്ഥാനത്ത് രണ്‍ബീര്‍
എഡിറ്റര്‍
Saturday 15th March 2014 12:06am

kajol

ബോളിവുഡിലെ നിത്യഹരിത നായികയെന്ന് വേണമെങ്കില്‍ കജോളിനെ വിശേഷിപ്പിക്കാം. അങ്ങനെയാണെങ്കില്‍ നിത്യഹരിത ജോഡിയായി കജോള്‍- ഷാരൂഖ് ജോഡിയെയും വിശേഷിപ്പിക്കാം.

ദില്‍വാലേ ദുല്‍ഹനിയാ ജോഡികള്‍ക്കിതെന്തു പറ്റി എന്നു ചോദിക്കാവുന്ന പ്രസ്താവനകളാണ് കജോള്‍ ഇപ്പോള്‍ അടിച്ചിരിക്കുന്നത്. ഷാരൂഖിനെക്കാള്‍ മികച്ച നടന്‍ രണ്‍ബീര്‍ കപൂറാണെന്ന്.

രണ്‍ബീറിനൊപ്പം ഇതുവരെ സ്‌ക്രീന്‍ പങ്കിടുക കൂടി ചെയ്തിട്ടില്ല കജോള്‍. രണ്‍ബീറിനെ കുറിച്ച് കജോള്‍ ഒറ്റവാക്കില്‍ പറഞ്ഞതിങ്ങനെ. ‘ഫന്റാസ്റ്റിക്’.

രണ്‍ബീറിനെ കഴിഞ്ഞാല്‍ ആമിര്‍ ഖാനും ഷാരൂഖും. അവര്‍ തുല്യരാണ്. ഒരാള്‍ മറ്റെയാളെക്കാള്‍ മുകളിലോ താഴെയോ അല്ല.- കജോള്‍ പറയുന്നു.

ഷാരൂഖിനെ കാണുകയാണെങ്കില്‍ അദ്ദേഹത്തിന്റെ നിഷ്‌കളങ്കതയെ കുറിച്ച് ചോദിക്കുമെന്നും കജോള്‍. എങ്ങിനെ എപ്പോഴും ഇത്ര സത്യസന്ധനായി ഇരിക്കാന്‍ കഴിയുന്നു ഷാരൂഖിന്. വല്ലപ്പോളും നല്ല മധുരമുള്ള ചില നുണകള്‍ കേള്‍ക്കാനും ആളുകള്‍ ഇഷ്ടപ്പെടുന്നില്ലേ?- കജോള്‍ ചോദിച്ചു.

ഷാരുഖിനും ആമിറിനും ശേഷം അവസാനമായാണ് കജോള്‍ സല്‍മാന്‍ ഖാന്റെ പേര് പറഞ്ഞത്.

Advertisement