Categories

രണ്‍ബീര്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: 7 പോലീസുകാര്‍ക്കെതിരേ ജാമ്യമില്ലാ വാറണ്ട്

ranbir case,ranbir sign fake encounterന്യൂദല്‍ഹി: രണ്‍ബീര്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഉത്തരാഖണ്ടിലെ ഏഴ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ദല്‍ഹി കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. മറ്റു 11 പ്രതികള്‍ക്കെതിരെയും സി.ബി.ഐ പ്രത്യേക കോടതി നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

രണ്‍ബീറിന്റെ മാതാപിതാക്കള്‍ സുപ്രീം കോടതിയില്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് കഴിഞ്ഞ മാസം കേസ് ഡറാഡൂണില്‍ നിന്നും ദല്‍ഹി കോടതിയിലേക്കു മാറ്റിയത്. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള നൈനിത്താല്‍ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്.

ഇന്‍സ്‌പെക്ടര്‍ സന്തോഷ് ജെയ്‌സല്‍, കോണ്‍സ്റ്റബിള്‍ അജിത് സിംഗ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ നിതിന്‍ ചൗധന്‍, ഗോപാല്‍ ദത്ത് ബട്ട്, രാജേഷ് ബിഷ്ട്, ചന്ദര്‍ മോഹന്‍ സിംഗ് റാവത്ത്, നിരാജ് യാദവ് എന്നിവര്‍ക്കെതിരേയാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.

2009 ജൂലൈ 3നാണ് എം.ബി.എ വിദ്യാര്‍ഥിയായ മീററ്റ് സ്വദേശി രണ്‍ബീര്‍ വെടിയേറ്റു മരിക്കുന്നത്. കവര്‍ച്ചക്കാരനാണെന്ന  സംശയത്തില്‍ വെടിവയ്ക്കുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞിരുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.