ഗ്യാങ്‌സ് ഓഫ് വാസേയ്പൂറിന് ശേഷം അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റണ്‍ബീര്‍ കപൂറും പ്രിയങ്കാ ചോപ്രയും ഊമകളായി എത്തുന്നു.

‘ബര്‍ഫി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഊമയായി റണ്‍ബീര്‍ എത്തുമ്പോള്‍ ഊമയും ബുദ്ധിമാന്ദ്യവുമുള്ള പെണ്‍കുട്ടിയായാണ് പ്രിയങ്ക എത്തുന്നത്.

Ads By Google

ഇരുവരുടേയും കരിയറിലെ മികച്ച കഥാപാത്രമാണ് ചിത്രത്തിലേതെന്നാണ് ബോളീവുഡില്‍ നിന്നും കേള്‍ക്കുന്നത്.

Subscribe Us:

തെന്നിന്ത്യന്‍ സുന്ദരി ഇല്യാനയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

1970 കളിലെ കഥയാണ് ‘ബര്‍ഫി’ പറയുന്നത്. , ത്രികോണപ്രണയം പ്രതിപാദിക്കുന്ന സിനിമയില്‍ ഹാസ്യത്തിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്.
സെപ്റ്റംബറില്‍ ചിത്രം തിയേറ്ററുകളിലെത്തും.