രണ്‍ബീര്‍ സുമുഖനാണ്, സുന്ദരനാണ്, സുഭാഷണനാണ് എന്നൊക്കെ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ രണ്‍ബീര്‍ പെണ്ണുപിടിയനാണെന്ന് ആര്‍ക്കെങ്കിലും അറിയുമോ? എന്നാല്‍ ഇപ്പോഴറിയുക, രണ്‍ബീര്‍ പെണ്ണുപിടിയനാണ്. ഇത് മറ്റാരും പറഞ്ഞതല്ല. രണ്‍ബീര്‍ തന്നെയാണ് തന്റെ സ്വഭാവം അത്ര നല്ലതല്ലെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. താനൊരു പെണ്ണുപിടിയനാണെന്നാണ് രണ്‍ബീര്‍ പറയുന്നത്. തനിക്ക് ഒട്ടേറെ കാമുകിമാരുണ്ടെന്നും ഒരേ സമയം താന്‍ പലരെയും പ്രണയിക്കുകയാണെന്നുമെല്ലാം രണ്‍ബീര്‍ പറയുന്നത് കേട്ട് ബോളിവുഡ് മാത്രമല്ല, എല്ലാവരും ഞെട്ടിയിരിക്കുകയാണ്.

പ്രശസ്ത സംവിധായകന്‍ കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന കോഫീ വിത് കരണ്‍ എന്ന ചാനല്‍ പരിപാടിയിലാണ് രണ്‍ബീര്‍ തന്റെ സ്വഭാവദൂഷ്യങ്ങളെല്ലാം ഏറ്റുപറഞ്ഞത്.

തന്റെടുത്ത് പല പെണ്‍കുട്ടികളുടെയും മൊബൈല്‍ നമ്പര്‍ ഉണ്ടെന്നും താനിത് ആണ്‍കുട്ടികളുടെ പേരിലാണ് സേവ് ചെയ്തിരിക്കുന്നതെന്നും പിടിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ് താനീ സൂത്രപ്പണി ചെയ്യുന്നതെന്നാണ് താരം പറയുന്നത്.

ചില പെണ്‍കുട്ടികളുടെയെല്ലാം നമ്പറുകള്‍ ബാറ്ററി ലോ എന്നാണത്രേ രണ്‍ബീര്‍ സേവ് ചെയ്തിരിക്കുന്നത്.
രണ്‍ബീറിന്റെ പേരിനൊപ്പം സോനം കപൂറിന്റെയും കത്രീന കെയ്ഫിന്റെയുമെല്ലാം പേരുകള്‍ ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിരുന്നു. ഇത്രയൊക്കെയാണെങ്കില്‍ ഇതും ശരിയാവേനേ സാധ്യതയുള്ളൂ.

പഴയ കാമുകി ദീപിക ദിവസത്തില്‍ ഒരു തവണയെങ്കിലും രണ്‍ബീറിനെ കുറ്റപ്പെടുത്തുന്നത് വെറുതെയല്ലെന്നാണ് പലരും പറയുന്നത്. കൂടാതെ ഇതേ റിയാലിറ്റി ഷോയില്‍ ദീപിക അതിഥിയായിവന്നപ്പോള്‍ രണ്‍ബീറിന് ഒരു പാക്കറ്റ് കൊണ്ടം സമ്മാനമായി നല്‍കാനഗ്രഹിക്കുന്നു എന്നു പറഞ്ഞിരുന്നു. ദീപിക പറഞ്ഞതിന്റെ ഗുട്ടന്‍സ് ആരാധകര്‍ക്ക് ഇപ്പോഴെങ്കിലും പിടികിട്ടിയിട്ടുണ്ടാവും.