കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റില്‍ വന്‍തോതില്‍ അഴിമതി നടന്നുവെന്ന ആരോപണവുമായി മുന്‍ ക്രിക്കറ്റ് താരവും പാര്‍ലമെന്റ് അംഗവുമായ അര്‍ജുന രണതുംഗെ രംഗത്ത്. ടി വി സംപ്രേഷണ കരാറിലൂടെ ലഭിച്ച പണം ക്രിക്കറ്റ് ബോര്‍ഡിന് ലഭിച്ചില്ലെന്നും അനര്‍ഹരുടെ കീശയിലേക്കാണ് എത്തിയതെന്നും രണതുംഗെ ആരോപിച്ചു.

മുന്‍ സൈനിക മേധാവിയായിരുന്ന ശരത് ഫോന്‍സേകയുടെ പാര്‍ട്ടിയായ ഡെമോക്രാറ്റിക് നാഷണല്‍ അലയന്‍സ് എം പിയാണ് രണതുംഗെ. ശ്രീലങ്കയുടെ മുന്‍ കായിക മന്ത്രിയായും രണതുംഗെ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996 ല്‍ ശ്രീലങ്ക ലോകകപ്പ് നേടിയപ്പോള്‍ ടീമിനെ നയിച്ചത് അര്‍ജുന രണതുംഗെ ആയിരുന്നു.