Categories

പാക് സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നെന്ന് റാണ

headleyഷിക്കാഗോ: പാക് സൈന്യത്തില്‍ നിന്ന് ഒളിച്ചോടിയതാണ് താനെന്നു ലഷ്‌കര്‍ ഭീകരന്‍ തഹാവൂര്‍ ഹുസൈന്‍ റാണയുടെ വെളിപ്പെടുത്തല്‍. ഭീകരാക്രമണത്തിന് ശ്രമിച്ച കേസില്‍ റാണ സമര്‍പ്പിച്ച ജാമ്യ ഹരജിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സൈന്യത്തില്‍ നിന്ന് ഒളിച്ചു കടന്നതാണ് താനെന്നും പാകിസ്ഥാനിലേക്ക് തിരിച്ച് പോകാന്‍ കഴിയില്ലെന്നും താന്‍ അപകടകാരിയല്ലെന്നും ജാമ്യ ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു. റാണയുടെ ജാമ്യ ഹര്‍ജിയില്‍ വിധി പറയുന്നത് കോടതി നീട്ടി വച്ചിരിക്കുകയാണ്.

പാക്കിസ്ഥാന്‍ സൈന്യത്തില്‍ ഫിസിഷ്യനായി സേവനമനുഷ്ഠിച്ച റാണയെ അസൗകര്യം നിറഞ്ഞ ചുറ്റുപാടുകളിലേക്ക്് ഇടക്കിടെ സ്ഥലം മാറ്റിയിരുന്നുവെന്ന് റാണയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. ഇതെ തുടര്‍ന്ന് ചികിത്സക്കായി അവധിയെടുത്ത് ലണ്ടനിലേക്കു പോവുകയായിരുന്നു. നീണ്ട അവധിയായതിനാല്‍ തിരിച്ചുപോക്ക്് സാധ്യമായില്ല. ഇനി പാക്കിസ്ഥാനിലേക്ക് പോയാല്‍ തടവിലാക്കപ്പെടുമെന്നും അഭിഭാഷകന്‍ പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.