ബാഹുബലിയുടെ ആരാധകര്‍ക്ക് പ്രഭാസിനെ പോലെ തന്നെ പ്രിയങ്കരനാണ് റാണാ ദഗുപതി എന്ന താരവും എന്നാല്‍ സിനിമയിലെ കാഥാപാത്രത്തെ പോലെയോ മറ്റ് താരങ്ങളെ പോലെയോ അല്ല ഈ ‘ഹീറോ’യുടെ ജീവിതം. ഒരൊറ്റ സിനിമ കൊണ്ട് ഇന്ത്യന്‍ സിനിമയുടെ കൊടുമുടിയിലേക്ക് കയറിയിരിക്കുന്ന റാണാ ദഗുപതിയുടെ ജീവിത വഴികള്‍ തികച്ചും വ്യത്യസ്തമാണ്.


Related One ബാഹുബലിയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത് പ്രഭാസല്ല; താരം മറ്റൊരാളാണ്


സിനിമാ ബന്ധം ഉള്ള കുടുംബത്തില്‍ നിന്ന് കടന്ന് വന്ന താരത്തിന് സിനിമാ പ്രവേശം എന്നത് എളുപ്പ വഴിയായിരുന്നെങ്കിലും തന്റെതായ രീതിയിലായിരുന്നു റാണാ ചലച്ചിത്ര രംഗത്തെത്തിയത്. പ്രശസ്ത നിര്‍മാതാവ് സുരേഷ് ബാബുവിന്റെ മകനാണ് റാണ ദഗുപതി. അഭിനയത്തിലേക്ക് കടക്കും മുമ്പ് നാലുവര്‍ഷമായിരുന്നു താരം വിഷ്വല്‍ ഇഫക്ട് കോഓര്‍ഡിനേറ്ററായി സിനിമയില്‍ പ്രവര്‍ത്തിച്ചത്.

Image result for rana daggubati visual effects

 

തൊട്ടതെല്ലാം പൊന്നാക്കുന്ന താരത്തിന് ആദ്യത്തെ സംസ്ഥാന അവാര്‍ഡും ഈ മേഖലയില്‍ നിന്ന് തന്നെ ലഭിച്ചു. 2006 ല്‍ പുറത്തിറങ്ങിയ സൈനികുടു എന്ന മഹേഷ്ബാബു ചിത്രത്തിന്റെ വിഷ്വല്‍ ഇഫക്ടിനായിരുന്നു പുരസ്‌കാരം. അതേവര്‍ഷം തന്നെ ദേശീയ അവാര്‍ഡും റാണയ്ക്ക് ലഭിച്ചു പക്ഷേ നിര്‍മാതാവ് എന്ന നിലയിലായിരുന്നു എന്നു മാത്രം. റാണ നിര്‍മിച്ച ‘ബൊമ്മലാട്ട’ ആയിരുന്നു ആ വര്‍ഷത്തെ മികച്ച സിനിമ.


Dont miss ‘ഇത് സ്റ്റേറ്റ് ബ്ലേഡ് ഓഫ് ഇന്ത്യ’ എസ്.ബി.ഐയുടെ പിടിച്ചുപറിക്കെതിരെ തീപ്പന്തമാകൂവെന്ന് സോഷ്യല്‍ മീഡിയ 


പിന്നീട് നാലു വര്‍ഷങ്ങള്‍ക്ക് ശേഷം 2010ലാണ് താരം നായകനായി അരങ്ങേറുന്നത്. ലീഡര്‍ എന്ന തെലുങ്ക് സിനിമയിലൂടെ നായകനായായിരുന്നു അരങ്ങേറ്റം. തെലുങ്കിന് പുറമേ ഹിന്ദി, തമിഴ് ചിത്രങ്ങളിലും റാണ അഭിനയിച്ചിട്ടുണ്ട്. ബോളിവുഡില്‍ ‘ദം മാരോ ദം’ എന്ന ചിത്രത്തില്‍ ബിപാഷ ബസുവിനോടൊപ്പം അഭിനയിച്ച് ബോളിവുഡിലും താരം സാന്നിധ്യം അറിയിച്ചു.

rana-baahubali-5

 

2015 ല്‍ ബാഹുബലി റിലീസ് ആയതോടെയാണ് താരം ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. നായകനെപ്പോലെ മികച്ച മേക്ക് ഓവറാണ് റാണയും ചിത്രത്തിനായ് നടത്തിയത്. ബാഹുബലിയുടെ ആദ്യഭാഗത്തില്‍ 110 കിലോയായിരുന്നു ശരീരഭാരം രണ്ടാം ഭാഗത്തിലെത്തിയപ്പോള്‍ 88 ആയാണ് കുറച്ചത്.


Also read ‘എന്നാലും റെയ്‌നേ പന്തിനോട് ഈ കളി വേണ്ടായിരുന്നു’; ദല്‍ഹി താരത്തെ റെയ്‌ന പുറത്താക്കിയ വീഡീയോ കാണാം 


ജന്മനാ വലതു കണ്ണിന് കാഴ്ചശക്തി ഇല്ലാത്ത താരം ഇടതു കണ്ണുകൊണ്ടാണ് എല്ലാം കാണുന്നത്. മറ്റൊരു വ്യക്തിയില്‍ നിന്നും മരണാനന്തരം ദാനം സ്വീകരിച്ചതാണ് നിലവിലെ വലതു കണ്ണ്.Image result for rana daggubati

 

സ്റ്റണ്ട് രംഗങ്ങള്‍ ചെയ്യാന്‍ ഒരുപാട് ഇഷ്ടപ്പെടുന്ന താരം പക്ഷേ കരയിപ്പിക്കുന്ന സിനിമകള്‍ കാണാന്‍ തീരെ ഇഷ്ടമില്ലാത്തയാളാണ്. സ്റ്റണ്ട് രംഗങ്ങള്‍ക്കായി അമേരിക്കയില്‍ പോയി കായിക അഭ്യാസങ്ങള്‍ താരം അഭ്യസിച്ചിരുന്നു.