എഡിറ്റര്‍
എഡിറ്റര്‍
ബാഹുബലിയായി ഋത്വിക്കിനേയും കട്ടപ്പയായി ലാലേട്ടനേയും പരിഗണിച്ചിട്ടില്ല: വാര്‍ത്തകള്‍ പച്ചക്കള്ളം: റാണ ദഗ്ഗുപതി
എഡിറ്റര്‍
Tuesday 16th May 2017 1:06pm

ബാഹുബലി ഇന്ത്യന്‍ സിനിമയില്‍ വിസ്മയമാകുമ്പോള്‍ സിനിമയെ ചുറ്റിപ്പറ്റി പ്രചരിക്കുന്ന കഥകള്‍ക്കും കണക്കില്ല.

ബാഹുബലിയെ അവതരിപ്പിക്കാന്‍ ഹൃതിക് റോഷനെയും ഭല്ലാലദേവയായി ജോണ്‍ എബ്രഹാമിനെയും കട്ടപ്പയായി മോഹന്‍ലാലിനെയുമാണ് സംവിധായകന്‍ രാജമൗലി ആദ്യം മനസ്സില്‍ കണ്ടിരുന്നതെന്നായിരുന്നു അതില്‍ ഒരു വാര്‍ത്ത.

എന്തിനേറെ ദേവസേനയായി നയന്‍താരയാണ് എത്തേണ്ടിയിരുന്നതെന്നും വാര്‍ത്തകള്‍ പ്രചരിച്ചു. ഇവരെല്ലാം മറ്റ് തിരക്ക് മൂലം വേഷം വേണ്ടെന്നുവച്ചെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്.


Dont Miss കൊച്ചി ഒബ്രോണ്‍ മാളില്‍ തീപിടുത്തം; തീയണക്കാനുള്ള ശ്രമം തുടരുന്നു 


എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഭല്ലാലദേവന്റെ വേഷം അവിസ്മരണീയമാക്കിയ റാണ ദഗ്ഗുപതി.

പ്രചരിക്കുന്ന കാര്യങ്ങളെല്ലാം വാസ്തവ വിരുദ്ധമാണെന്നും ചിലരുടെ ഭാവന മാത്രമാണെന്നും റാണ വ്യക്തമാക്കി.

ബാഹുബലിയുടെ തിരക്കഥ ആരംഭിക്കുന്നതിന് മുമ്പേ ഈ സിനിമയില്‍ കരാര്‍ ഒപ്പിട്ട താരമാണ് പ്രഭാസ്. പ്രഭാസിനു പിന്നാലെ ബാഹുബലിയുടെ ഭാഗമായത് താനായിരുന്നു.


Dont Miss നദീതീരത്തെ ശവക്കലറ തുറന്നപ്പോള്‍ കണ്ടത് 2,300 വര്‍ഷം പഴക്കമുള്ള 30 ഓളം മമ്മികള്‍; ചിത്രങ്ങള്‍ കാണാം


രമ്യകൃഷ്ണന്‍ അവിസ്മരണീയമാക്കിയ ശിവകാമിയുടെ വേഷം ഒഴിച്ച് ബാക്കി എല്ലാ താരങ്ങളും രാജമൗലി മനസ്സില്‍ കണ്ട താരങ്ങള്‍ തന്നെയാണെന്നും റാണ വ്യക്തമാക്കുന്നു.

ശിവകാമിയാകാന്‍ ആദ്യം ശ്രീദേവിയെയാണ് രാജമൗലി പരിഗണിച്ചിരുന്നത്. എന്നാല്‍ വിജയ് നായകനായ പുലി എന്ന ചിത്രത്തിനു വേണ്ടി നേരത്തെ തന്നെ കരാര്‍ ഒപ്പിട്ടതിനാല്‍ രമ്യ എത്തുകയായിരുന്നു. അല്ലാതെ പ്രതിഫലവുമായി ബന്ധപ്പെട്ട വിഷയമൊന്നും ആയിരുന്നില്ല. ഇത്തരം നുണപ്രചരണങ്ങള്‍ ആരാണ് നടത്തുന്നതെന്ന് അറിയില്ലെന്നും റാണ പറഞ്ഞു.

Advertisement