എഡിറ്റര്‍
എഡിറ്റര്‍
നാളെ റമളാന്‍ ഒന്ന്; കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടു
എഡിറ്റര്‍
Friday 26th May 2017 7:48pm

കോഴിക്കോട്: റമളാന്‍ വ്രതത്തിന് നാളെ തുടക്കം. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്നാണ്. മാസപ്പിറവിയും നാളത്തെ റംസാന്‍ വ്രതാരംഭവും വിവിധ ഖാസിമാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കോഴിക്കോട് സംയുക്ത ഖാസി കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുള്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍, സമസ്ത പ്രസിഡന്റ് സയ്യിദ് മുത്തുക്കോയ തങ്ങള്‍, കെ.എന്‍.എം പ്രസിഡന്റ് അബ്ദുള്ള കോയ മദനി, എന്നിവര്‍ മാസപ്പിറവി സ്ഥിരീകരിച്ചതായി അറിയിച്ചു.

Advertisement