കൊച്ചി: താരസംഘടനയായ അമ്മയുടെ ഭരണ സമിതിയില്‍ 50 ശതമാനം സ്ത്രീ പങ്കാളിത്തം ഉറപ്പു വരുത്തണമെന്ന് രമ്യാ നമ്പീശന്‍. ഇക്കാര്യം സംഘടനയെ അറിയിച്ചതായും താരം പറഞ്ഞു. അതേസമയം, ആക്രമിക്കപ്പെട്ട നടിക്കെതിരായ പ്രചരണങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്നും താരം അഭിപ്രായപ്പെട്ടു.

Subscribe Us:

നടിയെ ആക്രമിച്ച കേസിലെ പ്രതിയ്ക്ക് നല്‍കുന്ന ശിക്ഷ സമാനമായ കുറ്റം ചെയ്യാനുള്ള തോന്നല്‍ പോലും ആര്‍ക്കുമുണ്ടാകാത്ത തരത്തിലായിരിക്കണമെന്നും രമ്യ പറയുന്നു. സത്യം പുറത്തു കൊണ്ടു വരാന്‍ ഏതറ്റം വരെയും നടിക്കൊപ്പം വുമണ്‍ ഇന്‍ സിനിമ കളക്ടീവ് നില്‍ക്കുമെന്നും രമ്യ വ്യക്തമാക്കി.


Also Read:  എല്ലാ പ്രതീക്ഷയും ഇനി ‘മിശിഹായുടെ’ കാലുകളില്‍; അര്‍ജന്റീനയുടെ ലോകകപ്പ് സാധ്യതകള്‍ ഇങ്ങനെ


പുരുഷ വിരോധമുളള സംഘടനയല്ല വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. സിനിമാ സെറ്റുകളില്‍ പേടി കൂടാതെ ജോലി ചെയ്യാന്‍ സാഹചര്യമുണ്ടാക്കുകയാണ് ലക്ഷ്യം. ഒരു മാസത്തിനകം സംഘടനയുടെ റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും അവര്‍ അറിയിച്ചു.