കന്നഡ ചലച്ചിത്ര ലോകത്ത് അടുത്തിടെയുണ്ടായ വിവാദങ്ങളില്‍ രമ്യയുടെ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ചലച്ചിത്രലോകം ഉപേക്ഷിച്ച് പോകുകയാണെന്ന പ്രഖ്യാപനം വരെ നടത്തിയിരുന്നു.

ഏപ്രില്‍ 1ന് രമ്യയുടെ ഏറ്റവും പുതിയ ചിത്രം സഞ്ചു വെഡ്‌സ് ഗീത റീലീസ് ചെയ്തിരിക്കയാണ്. ഈ അവസരത്തിന്റെ തന്റെ പുതിയ ചിത്രമായ സഞ്ചുവെഡ്‌സ് ഗീതയെ കുറിച്ചും കന്നഡ ചലച്ചിത്ര രംഗത്ത് ഇപ്പോഴുണ്ടായ വിവാദങ്ങളോടും പ്രതികരിക്കുന്നു.

എന്താണ് സഞ്ചു വെഡ്‌സ് ഗീതയെ വ്യത്യസ്തമാക്കുന്നത്?
ഇത് മനോഹരമായ ഒരു ചെറുചിത്രമാണ്. ഇതിന് ശക്തമായ ഒരു തിരക്കഥയുണ്ട്. ഒരു ചെറിയ ഗ്രാമത്തിലെ പെണ്‍കുട്ടിയുടെ കഥ മാത്രം പറയുന്ന ചിത്രമല്ല സഞ്ചു വെഡ്‌സ് ഗീത. മറിച്ച് വേദനയും ഉപദ്രവവും സഹിക്കുന്നവരുടെ കഥകൂടിയാണിത്. ചിത്രീകരണ മികവും അഭിനേതാക്കളുടെ പ്രകടനവും ഇതിന്റെ മുഖമുദ്രകളായിരിക്കും.

ജസി ഗിഫ്റ്റിന്റെ പാട്ടുകള്‍ വലിയ പ്ലസ് പോയിന്റാകുമെന്ന് കരുതുന്നുണ്ടോ

ആ ഗാനങ്ങള്‍ക്ക് മികച്ച വരവേല്‍പ്പ് ലഭിച്ചാല്‍ അതൊരിക്കലും എന്നെ അത്ഭുതപ്പെടുത്തില്ല. കാരണം റിലീസിന് മുമ്പേ ഞങ്ങളുടെ അണിയറ പ്രവര്‍ത്തകരില്‍ പലരുടേയും കോളര്‍ ട്യൂണുകള്‍ അതായിരുന്നു. അപ്പോള്‍ തന്നെ അത് എത്രത്തോളം പോപ്പുലറാവുമെന്ന് എനിക്ക് ഊഹിക്കാന്‍ കഴിഞ്ഞിരുന്നു. അതിലെ ടൈറ്റില്‍ സോങ്ങാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ഹൃദയസ്പര്‍ശിയായ ഒരു ഗാനമാണത്.

പാട്ടുപോലത്തന്നെ ചിത്രത്തില്‍ നിങ്ങള്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിനും പ്രത്യേകതയുണ്ടോ?

ചിത്രത്തിന്റെ ചിലഭാഗങ്ങളില്‍ വളരെ വ്യത്യസ്തത പുലര്‍ത്തുന്ന വേഷമായി തോന്നിയിട്ടുണ്ട്. ഓര്‍മശക്തിയില്ലാത്ത ഒരു പെണ്‍കുട്ടിയുടെ വേഷമാണെനിക്ക്. അത്തരം കഥാപാത്രങ്ങള്‍ക്ക് വൈകാരികത നല്‍കുക എന്നത് വളരെ കഠിനമാണ്. ചിത്രത്തിന്റെ ക്യാമറയുടെ ആംഗിള്‍ എന്റെ പ്രകടനത്തെ മികച്ചതാക്കി എന്ന് പറയാതെ വയ്യ.

ramya malayalam interview

ജോണി മേരാ നാം പ്രീതി മേരാ നാം എന്ന ചിത്രത്തെകുറിച്ച്

എനിക്ക് വളരെ അഭിമാനം തോന്നിയ ചിത്രങ്ങളാണ് സഞ്ചു വെഡ്‌സ് ഗീതയും, ജോണി മേരാ നാം പ്രീതി മേരാ നാമും. ജോണിയൊരു റൊമാന്റിക് കോമഡിയാണ്. എങ്കിലും വിജയ് യുടെ കൂടെയുള്ള എന്റെ അഭിനയം വിമര്‍ശനങ്ങള്‍ക്കിടിയാക്കിയിട്ടുണ്ട്. എന്നാല്‍ തിരക്കഥ ആവശ്യപ്പെടുന്ന തരത്തിലേ ഞാന്‍ അഭിനയിച്ചിട്ടുള്ളൂ.

വിജയ് യുടെ കോമഡി എന്നെ വളരെയധികം ആകര്‍ഷിച്ചു. ഡയലോഗുകളുടെ കാര്യത്തിലും അദ്ദേഹം വളരെ കൃത്യത പുലര്‍ത്തിയിരുന്നു.

ചിത്രത്തില്‍ ആദ്യ നായികയായി പരിഗണിച്ച അന്‍ഡ്രിത റായ് ചിത്രത്തിനുവേണ്ടി പാടുന്നത് നിങ്ങള്‍ എതിര്‍ത്തിരുന്നോ?

ഞാന്‍ ഈ റോള്‍ ചെയ്യണമെന്ന് ഡയറക്ടര്‍ പ്രീതം ഗുബിയ്ക്ക് നിര്‍ബന്ധമായിരുന്നു. പ്രതിഫലവുമായി ബന്ധപ്പെട്ട് പല പ്രാവശ്യം ഞാന്‍ ഈ ചിത്രത്തില്‍ നിന്നും പിന്‍മാറാന്‍ ശ്രമിച്ചിരുന്നു. ഞാന്‍ പറഞ്ഞ പണം ലഭിച്ചശേഷം മാത്രമാണ് ആ ചിത്രത്തില്‍ അഭിനയിച്ചത്. വേറെയാരെങ്കിലും ആ ചിത്രം ചെയ്യുന്നത് ഇഷ്ടമല്ലെങ്കില്‍ ഞാന്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ അത്ര നിര്‍ബന്ധം പിടിക്കില്ലായിരുന്നു.

ഈ ചിത്രം കൂടാതെ മറ്റൊരു കാതല്‍ 2 കല്യാണം എന്ന ചിത്രം കൂടി ഞാന്‍ ചെയ്യുന്നുണ്ട്.

ramya malayalam interview

നിങ്ങള്‍ കന്നഡ ചിത്രങ്ങള്‍ ഉപേക്ഷിച്ച് തമിഴില്‍ പൂര്‍ണമായി ശ്രദ്ധ നല്‍കുന്നതായും, കന്നഡ ചിത്രങ്ങളുടെ പ്രമോഷനില്‍ പങ്കാളിയാവാറില്ലെന്നും പരാതിയുണ്ടല്ലോ ഈ ആരോപണങ്ങളോട് എങ്ങിനെയാണ് പ്രതികരിക്കുന്നത്.

അഭിനേതാക്കള്‍ ഭാഷാവ്യത്യാസം കാണിക്കാറില്ല. കന്നഡ ചിത്രത്തിന്റെ പ്രമോഷന്‍ ഒഴിവാക്കിക്കൊണ്ട് ഏത് തമിഴ് അല്ലെങ്കില്‍ തെലുങ്ക് ചിത്രമാണ് ഞാന്‍ ചെയ്തതെന്നാണ് നിങ്ങള്‍ പറയുന്നത്? അന്യഭാഷകളില്‍ അഭിനയിക്കുന്ന നടിമാരില്‍ നിങ്ങള്‍ കുറ്റം കാണുന്നെങ്കില്‍ അന്യഭാഷകള്‍ റീമേക്ക് ചെയ്യുന്നവരെ എന്തുകൊണ്ടാണ് നിങ്ങള്‍ കുറ്റക്കാരാക്കത്.

നിങ്ങള്‍ കന്നഡ നടിയാണ്. അതിനാല്‍ നിങ്ങള്‍ ആവശ്യങ്ങളൊന്നും മുന്നോട്ടുവയ്ക്കാന്‍ പാടില്ല എന്ന് എന്നെ സമീപിക്കുന്ന പല നിര്‍മാതാക്കളും പറയാറുണ്ട്. മറ്റ് ഭാഷകളില്‍ നിന്ന് വരുന്ന നടികള്‍ക്ക് കൂടുതല്‍ പ്രാധാന്യവും നല്‍കുന്നുണ്ട്. ഇത് ചോദ്യം ചെയ്താല്‍ ധിക്കാരമാണെന്ന് പറഞ്ഞ് കുറ്റപ്പെടുത്തും.

പക്ഷേ നിങ്ങള്‍ ധിക്കാരിയാണെന്നാണല്ലോ ആളുകള്‍ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നത്.

എന്റെ തന്റേടം അവര്‍ക്കിഷ്ടമാകുന്നില്ല എന്നതുതന്നെയാണതിന് കാരണം. എന്റെ അവകാശങ്ങള്‍ക്ക് വേണ്ടി ഞാന്‍ ഇനിയും പോരാടും.

കന്നഡ സിനിമാ പ്രവര്‍ത്തകരില്‍ മിക്കവരും ബെല്‍ഗാമില്‍ നടന്ന ലോക കന്നഡ സമ്മേളനത്തില്‍ പങ്കെടുത്തപ്പോള്‍ നിങ്ങള്‍ എന്തുകൊണ്ടാണ് പോകാതിരുന്നത്.

ആ സംഭവത്തെകുറിച്ച് എന്നെ ആരും അറിയിച്ചിരുന്നില്ല. ആ സമയത്ത് ഞാന്‍ യൂറോപ്യന്‍ ട്രിപ്പിലും ആയിരുന്നു.

കന്നഡ നടമാരില്‍ പലരും ബാംഗ്ലൂരില്‍ ഉണ്ടായിരുന്നിട്ടും അതില്‍ പങ്കെടുത്തിരുന്നില്ല. എന്നിട്ടും എന്നെമാത്രം ലക്ഷ്യമിട്ട് കുറ്റം പറയുന്നതെന്താണെന്നാണ് എനിക്ക് മനസിലാവാത്തത്.

ഇനി എന്തൊക്കെയാണ് രമ്യയുടെ ഭാവി പരിപാടികള്‍

ഏപ്രിലില്‍ നടക്കുന്ന ഐ.പി.എല്‍ 2020 മത്സരത്തിലാണ് ഇനിയുള്ള എന്റെ ശ്രദ്ധ. പൂനിത് രാജകുമാര്‍, ദീപിക പദുക്കോണ്‍, എന്നിവരോടൊപ്പം ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ പ്രോത്ഹാപ്പിക്കാന്‍ ഞാനും കൂടും.

ദാരിദ്ര്യ രേഖ താഴെയുള്ളവര്‍ക്ക് സോളാര്‍ കുക്കര്‍ നല്‍കുന്ന പദ്ധതിയിലും ഞാന്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയുള്ള പാവപ്പെട്ടവരെ ശരാശരി നിലവാരത്തിലുള്ള ജീവിതം നയിക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.