പ്രതികൂലമായ ജീവിത സാഹചര്യങ്ങളിലും അര്‍ബുദത്തിന്റെ വേദനകളിലും ജീവിത ഗന്ധികളായ കവിതകളിലൂടെ ലോകത്തോടു സംവദി ച്ച കവയത്രി രമ്യാആന്റണിയുടെ ഓര്‍മ്മകളില്‍ കൂട്ടുകാര്‍ ഒത്തു ചേര്‍ന്നു .തിരുവനന്തപുരത്തെ മ്യൂസിയം ഗ്രൌണ്ടിലായിരുന്നു വികാരനിര്‍ഭരമായ കൂട്ടായ്മ .

രമ്യയെ പലപ്പോഴായി പലയിടങ്ങളില്‍ പിന്‍തുണച്ച നിരവധി സുഹൃത്തുക്കള്‍ അനുഭവങ്ങള്‍ പങ്കുവെച്ചു .രമ്യ കവിതയും ജീവിതവും എന്ന വിഷയത്തില്‍ സെന്റര്‍ ഫോര്‍ ഫിലിം ജെന്റര്‍ ആന്റ് കള്‍ച്ചറല്‍സ്റ്റഡീസും ഫ്രണ്ട്‌സ് ഓഫ് രമ്യയും സംയുക്തമായാണ് കൂട്ടായ്മ സംഘടിപ്പിച്ചത് .ബ്ലോഗുകളില്‍ കുറിച്ചിട്ട കവിതകളിലൂടെയും സാമൂഹ്യ ശൃംഘലകളിലൂടെയുംരമ്യയെ അറിഞ്ഞ നൂറുകണക്കിന് സുഹൃത്തുക്കളുടെ ഉപാധികളില്ലാത്ത സൗഹൃദമായിരുന്നുരമ്യയുടെ കരുത്ത് .

ഫ്രണ്ട്‌സ് ഓഫ് രമ്യയുടെ നേതൃത്വത്തില്‍ ചികിത്സക്കാവശ്യമായതുകയും , കവിതാസമാഹാരവും പ്രസിദ്ധീകരിച്ചിരുന്നു . ഫൈന്‍ ആര്‍ട്‌സ് കോളേജിലെവിദ്യാര്‍ഥികള്‍ കവിതകള്‍ക്ക് ദൃശ്യഭാഷ്യമൊരുക്കിയിരുന്നു .ഫ്രണ്ട്‌സ് ഓഫ് രമ്യ കണ്‍വീനര്‍ കെ ജി സൂരജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൂട്ടായ്മ കവി പ്രൊഫസര്‍ ഡി വിനയ ചന്ദ്രന്‍ ഉദ് ഘാടനം ചെയ്തു . ഡോ ടി എന്‍ സീമ എം പി, കുരീപ്പുഴശ്രീകുമാര്‍ എന്നിവര്‍ സന്ദേശത്തിലൂടെ പങ്കു ചേര്‍ന്നു .

രമ്യയെ ആര്‍ സി സിയില്‍ പരിചരിച്ചസിസറ്റര്‍ അനില, രമ്യയുടെ മാതാപിതാക്കള്‍ , നിഖില്‍ ഷാ , സന്തോഷ്‌വില്‍സണ്‍ ,തുഷാര്‍ പ്രതാപ് , കമലാലയം രാജന്‍ , അനില്‍ കുരിയാത്തി , സന്ധ്യ എസ് എന്‍ , അനില്‍കുമാര്‍കളത്തില്‍ , പ്രജോദ് കടക്കല്‍ , രോഷ്‌നാരാ മെഹ് റിന്‍ , രാം കുമാര്‍, നവാസ ്തിരുവനന്തപുരം എന്നിവര്‍ അനുഭവങ്ങള്‍ പങ്കു വെച്ചു .രമ്യയുടെ രണ്ടാമതു കവിതാ സമാഹാരം സ്പര്‍ശം സെന്റര്‍ ഫോര്‍ ഫിലിം ജെന്റര്‍ ആന്റ്കള്‍ച്ചറല്‍ സ്റ്റഡീസിന്റെ ആഭി മുഖ്യത്തില്‍ പ്രസിദ്ധീകരിക്കും . ഇതിലേക്കായുള്ള ഓര്‍മ്മക്കുറിപ്പുകളുടെ സമാഹരണം ആരംഭിച്ചു കഴിഞ്ഞു . വിശദാംശങ്ങള്‍ക്ക് കെ ജി സൂരജ് 94470 25877എന്ന നമ്പരില്‍ ബന്ധപ്പെടണം.

എസ് എസ് എല്‍ സി ക്ക് സംസ്ഥാനത്തില്‍ ഉയര്‍ന്ന മാര്‍ക്കു വാങ്ങിയ ദാരിദ്ര രേഖക്കുതാഴെയുള്ള പോളിയോ ബാധിച്ച പെണ്‍കുട്ടിക്ക് രമ്യ ആന്റണി എന്‍ഡോവ്‌മെന്റ് ഏര്‍പ്പെടുത്താനും കൂട്ടായ്മ തീരുമാനിച്ചു. വിവര സാങ്കേതിക വിദ്യയുടെ സവിശേഷതകളായ ബ്ലോഗുകളും സാമൂഹ്യ ശ്രിംഘലകളും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ക്ക് ഗുണകരമാകുന്നതിന്റെയും നന്മയുടെ കൂട്ടായ്മകളുണ്ടാകുന്നതിന്റെയുംഉദാഹരണങ്ങളിലൊന്നാണ് രമ്യ ആന്റണി .