കോഴിക്കോട്: ഇന്നലെ മാസപ്പിറവി ദൃശ്യമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് റംസാന്‍ വ്രതാരംഭം തുടങ്ങി. ഇനിയുള്ള ഒരു മാസം വിശ്വാസികള്‍ക്ക് വ്രതാനുഷ്ഠാനത്തിന്റെയും പ്രാര്‍ഥനയുടെയും ദിനരാത്രങ്ങളായിരിക്കും.

മുസ്‌ലിംകളുടെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാണ് റംസാന്‍. പാപങ്ങള്‍ പൊറുപ്പിച്ച് ആത്മസംസ്‌കരണം സാധ്യമാക്കുന്നതിന്റെയും മനുഷ്യബന്ധങ്ങള്‍ ഊഷ്മളമാക്കുന്നതിന്റെയും പരിശീലന കളരിയായാണ് റംസാന്‍ വ്രതത്തെ കണക്കാക്കുന്നത്.