ഗാന്ധിനഗര്‍: ഐ.എസ്.ആര്‍.ഒ മിസൈലുകളെ രാമായണത്തിലെ ശ്രീരാമന്റെ അമ്പുമായി താരതമ്യം ചെയ്ത് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. 2017 ല്‍ സ്‌പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് പറയാനായിരുന്നു ഈ താരതമ്യപ്പെടുത്തല്‍.
ഐ.എസ്.ആര്‍.ഒ സ്‌പേസ് അപ്ലിക്കേഷന്‍ സെന്റര്‍ ഡയരക്ടര്‍ തപന്‍ മിശ്രകൂടി പങ്കെടുത്ത ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

രാമായണ പുരാണ കഥകള്‍ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ച് കൊണ്ട് രാമന്റെ കാലത്തെ എഞ്ചീയറിങ് വിപ്ലവങ്ങളെ കുറിച്ച് വാചാലനാവുകയായിരുന്നു മുഖ്യന്‍.

രാമന്റെ ഓരോ അമ്പും ഒരോ മിസൈല്‍ ആയിരുന്നു, രാമന്‍ അന്ന് ചെയ്തുകൊണ്ടിരുന്നപാലെയാണ് ഇന്നത്തെ ഐ.എസ്.ആര്‍.ഒയുടെ പ്രവര്‍ത്തനവും. ഇന്നത്തെ അടിസ്ഥാന സൗകര്യങ്ങളെല്ലാം രാമനും രാമായണവുമായി ബന്ധപ്പെട്ടുകിടക്കുകയാണെന്നും മുഖ്യമന്ത്രി പറയുന്നു.


Dont Miss ഞങ്ങള്‍ ഭക്തരല്ല, വേശ്യകളാണ്; റാം റഹീമിനെ തുറന്നുകാട്ടി മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് യുവതി എഴുതിയ കത്ത്


ഇന്ത്യയേയും ശ്രീലങ്കയേയും ബന്ധിക്കുന്ന രാമ സേതു ശ്രീരാമന്‍ നിര്‍മിച്ചു. എന്ത് നല്ല എഞ്ചിനിയര്‍മാരായിരുന്നു രാമന്റെ പക്കല്‍ ഉണ്ടായിരുന്നത്. ആ പാലം നിര്‍മിക്കാന്‍ ഒരു അണ്ണാറക്കണ്ണന്‍ വരെ തയ്യാറായി. രാമ സേതുവിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കടലിനടയിലുണ്ടെന്നാണ് പലരും പറയുന്നത്. രാമ സേതു രാമന്റെ ഭാവനായിരുന്നു. പിന്നെ എഞ്ചിനിയര്‍മാര്‍ അത് പ്രാവര്‍ത്തികമാക്കുക മാത്രമാണ് ചെയ്തത്.

കഴിഞ്ഞില്ല ഇനിയുമുണ്ട്. യുദ്ധത്തില്‍ ലക്ഷമണന്‍ അബോധാവസ്ഥയിലായപ്പോള്‍ വടക്കുഭാഗത്തെ മലയിലുള്ള ഒരു സസ്യം കൊണ്ടുവന്നാല്‍ രക്ഷിക്കാമെന്ന അവസ്ഥയില്‍ അന്ന് ഗവേഷണം ആരംഭിച്ചു. എന്നാല്‍ ഏത് ഔഷധമാണ് പറിക്കേണ്ടത് എന്നറിയാത്ത ഹനുമാന്‍ ആ മല തന്നെ ചുമന്നുകൊണ്ടുവന്നു.

മുഴുവന്‍ പര്‍വതവും മാറ്റാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യ എന്തായിരുന്നു? ഇത് ഒരു അടിസ്ഥാന വികസനത്തിന്റെ കഥകൂടിയാണ്. മാത്രമല്ല ഹനുമാന്റെ അനുയായികളെല്ലാം വിവിധ ജാതിയില്‍പ്പെട്ടവരായിരുന്നു. ആദിവാസിയായ ശബരി വാഗ്ദാനം ചെയ്ത പഴമാണ് രാമന്‍ കഴിക്കുന്നത്. അതുപോലെ സുഗ്രീവന്‍ ഹനുമാന്‍..ഇതെല്ലാം രാമന്റെ ഒരു സോഷ്യല്‍ എഞ്ചിനിയറിങ് ആയിരുന്നെന്നുകൂടി പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിച്ചത്.