ന്യൂദല്‍ഹി: ബീഹാര്‍ ഗവര്‍ണ്ണറും ബി.ജെ.പിയുടെ ദളിത് മോര്‍ച്ച മുന്‍ അധ്യക്ഷനുമായ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി എന്‍.ഡി.എ പ്രഖ്യാപിച്ചു. ന്യൂദല്‍ഹിയില്‍ ഇന്നു ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനു ശേഷമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.


Also read തൃശൂരില്‍ നഴ്‌സുമാര്‍ സമരം ചെയ്യുമ്പോള്‍ മുഖ്യമന്ത്രിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നു


രണ്ട് മണിക്കൂര്‍ നീണ്ട ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് സ്ഥാനാര്‍ഥിയുടെ പേര് തീരുമാനിച്ചത്. നേരത്തെ രാഷ്ട്രപതി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ പ്രതിപക്ഷ കക്ഷികളുമായി ധാരണയില്‍ എത്തിച്ചേരുന്നതിനു വേണ്ടി മൂന്ന് അംഗ പാനല്‍ ബി.ജെ.പി രൂപീകരിച്ചിരുന്നു.


Dont Miss മാധുരിയെ കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നില്ല; സിനിമാ താരങ്ങളോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ് ശശി തരൂര്‍


നേരത്തെ ദ്രൗപതി മുര്‍മു, സുഷമ സ്വരാജ്, രാം നായിക്, സുമിത്ര മഹാജന്‍ എന്നിവരുടെ പേരും എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നു. മെട്രോമാന്‍ ഇ ശ്രീധരനെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.