ജസ്റ്റിസ് ബിനായക് സെന്നിനെതിരായ കോടതിവിധിയെക്കുറിച്ച് പ്രമുഖ അഭിഭാഷകന്‍ രാംജെത്ത് മലാനി

‘ബിനായക് സെന്നിനെതിരായ വിധി ശരിക്കും അല്‍ഭുതപ്പെടുത്തി. കേസില്‍ ബിനായക് സെന്നിനായി ഏതുകോടതിയില്‍ വാദിക്കാനും തയ്യാറാണ്. അതിനായി പുതിയ കേസുകള്‍ ഉപേക്ഷിക്കാനും തയ്യാറാണ്.’

‘സെന്നിനെതിരായ കേസ് നിലനില്‍ക്കുന്നതല്ലെന്നാണ് എനിക്ക് മനസിലാക്കാന്‍ സാധിച്ചത്. എന്നാല്‍ എന്തെല്ലാം തെളിവുകളാണ് ഛത്തീസ്ഗഡ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത് എന്നത് വ്യക്തമല്ല. വിധിപ്രകടിപ്പിക്കവേ കോടതി എന്തെല്ലാം കാര്യങ്ങളാണ് അഭിപ്രായപ്പെട്ടത് എന്നതും വ്യക്തമല്ല. വിഷയത്തില്‍ കൂടുതലായൊന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.’

‘ സെന്നിന്റെ ജാമ്യത്തിനായി ഹാജരാകാന്‍ എനിക്ക് സാധിച്ചിരുന്നില്ല. ശാന്തിഭൂഷണാണ് അദ്ദേഹത്തിനായി ഹാജരായത്. വെറും അഞ്ചമിനുറ്റുകൊണ്ട് അദ്ദേഹത്തിന് ജാമ്യം ലഭിച്ചു’

‘ വിഷയത്തില്‍ ഞാനും ബി ജെ പിയും തമ്മില്‍ പ്രശ്‌നമൊന്നുമില്ല. നിരപരാധിയായ ഒരാള്‍ക്കായി കോടതിയില്‍ ഹാജരാകുന്നതിനെ ബി ജെ പി എതിര്‍ക്കില്ല. ഞാന്‍ അഭിഭാഷകനാണെന്ന കാര്യം എന്റെ പാര്‍ട്ടിക്ക് അറിയാം. രാഷ്ട്രീയത്തേക്കാളും രാഷ്ട്രീയനേതാക്കളേക്കാളും എനിക്ക് പ്രധാനം എന്നെ സമീപിക്കുന്നവര്‍ക്കായി വാദിക്കുക എന്നതാണ്.’