എഡിറ്റര്‍
എഡിറ്റര്‍
ഭീഷണി; കുനാന്‍പോഷ്‌പോര സംഭവത്തെ കുറിച്ചുള്ള പരിപാടി അംബേദ്ക്കര്‍ സര്‍വകലാശാല മാറ്റിവെച്ചു
എഡിറ്റര്‍
Sunday 26th February 2017 2:21pm

ന്യൂദല്‍ഹി:  കുനാന്‍ പോഷ്‌പോര കൂട്ടബലാത്സംഗ സംഭവത്തെ ഓര്‍മ്മിക്കുന്ന പരിപാടി ദല്‍ഹി അംബേദ്ക്കര്‍ സര്‍വകലാശാലയില്‍ മാറ്റിവെച്ചു. രാംജാസില്‍ എ.ബി.വി.പി സംഘര്‍ഷം ഉണ്ടാക്കിയത് പോലെയുള്ളവ ആവര്‍ത്തിക്കുമെന്ന ഭീഷണിയെ തുടര്‍ന്നാണ് പരിപാടി മാറ്റിവെച്ചത്.

കുനാന്‍ പോഷ്‌പോര സംഭവത്തിന്റെ 26ാമത് വാര്‍ഷികത്തില്‍ അംബേദ്ക്കര്‍ സര്‍വകലാശാലയും വനിതാ സംഘടനയായ ‘വുമണ്‍സ് എഗെയിന്‍സ്റ്റ് സെക്ഷ്വല്‍ വയലന്‍സ് ആന്‍ഡ് സ്റ്റേറ്റ് റിപ്രഷനു’ം ചേര്‍ന്ന് ‘കശ്മീരി വുമണ്‍സ് ഡേ ഓഫ് റെസിസ്റ്റന്‍സ്’  എന്ന പേരിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.

പരിപാടി ആരംഭിക്കാനിരിക്കെ റദ്ദ് ചെയ്തതായി സംഘാടകര്‍ അറിയിക്കുകയായിരുന്നു. മാര്‍ച്ച് മാസം വീണ്ടും സംഘടിപ്പിക്കുമെന്നാണ് സര്‍വകലാശാല അറിയിച്ചിരിക്കുന്നത്.


Read more: നടിയെ ആക്രമിച്ച സംഭവം; കോയമ്പത്തൂരിലെ തെളിവെടുപ്പിനിടെ ഫോണ്‍ കിട്ടി


പരിപാടി റദ്ദാക്കിയെന്ന് അറിയിച്ച് കൊണ്ടുള്ള അറിയിപ്പ് ലഭിച്ചതായി ക്ഷണിതാവായ ഗൗഹര്‍ ഫസീലി എന്ന വിദ്യാര്‍ത്ഥി പറയുന്നു. ‘ഫാമിലിയല്‍ ഗ്രീഫ് ആന്‍ഡ് ദ പൊളിറ്റിക്കല്‍ ഇമാജിനറി ഇന്‍ കശ്മീര്‍’ എന്ന വിഷയത്തില്‍ പ്രബന്ധമായിരുന്നു ഗൗഹര്‍ അവതരിപ്പിക്കേണ്ടിയിരുന്നത്.

ജെ.എന്‍.യു വിദ്യാര്‍ത്ഥികളായ ഉമര്‍ഖാലിദിനെയും ഷെഹല റാഷിദിനെയും ക്ഷണിച്ചതിന്റെ പേരില്‍ രാംജാസ് കോളേജില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടിരുന്നു.

രാംജാസിലെ സംഭവത്തിന് പിന്നാലെ വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് ദല്‍ഹി സര്‍വകലാശാല നോര്‍ത്ത് ക്യാമ്പസിലെ എസ്.ജി.ബി.ടി ഖല്‍സാ കോളേജിലെ  തെരുവുനാടക മത്സരവും മാറ്റിവെച്ചിരുന്നു.

Advertisement