മുംബൈ: രാജ്യം മുഴുവന്‍ പ്രത്യേകിച്ച് ബോളിവുഡ് പ്രമുഖ ഗാന്ധിയന്‍ അണ്ണ ഹാസരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കെ അണ്ണാ ഹസാരെയെ അറിയില്ലെന്ന് ഒരാള്‍. പറയുന്നത് മറ്റാരുമല്ല, പ്രമുഖ ബോളിവുഡ് സംവിധായകനായ രാം ഗോപാല്‍ വര്‍മ്മയാണ്.

ട്വിറ്ററിലൂടെയാണ് രാമു ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്. അണ്ണാ ഹസാരെ ആരാണെന്ന് എനിക്കറിയില്ല. സിനിമാ ഫീല്‍ഡിലെയും അധോലോകത്തെ ആളുകളെക്കുറിച്ചും മാത്രമേ എനിക്കറിയൂ. സിനിമയില്‍ തിരക്കായതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കാന്‍ സമയം ലഭിക്കുന്നില്ലെന്നും രാമു ട്വിറ്ററിലൂടെ പറഞ്ഞു.

Subscribe Us:

അമീര്‍ഖാന്‍, ഋത്വിക് റോഷന്‍, അനുപം ഖേര്‍, റാണി മുഖര്‍ജി, ഊര്‍മ്മിള മണ്ടോത്കര്‍ തുടങ്ങി നിരവധി ആളുകള്‍ ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.