ന്യൂദല്‍ഹി: ഒരൊറ്റവരവുകൊണ്ട് മലയാളികളെ ഇളക്കിമറിച്ച സണ്ണി ലിയോണാണ് ഇപ്പോള്‍ സകലരുടേയും ചര്‍ച്ചാ വിഷയം. എന്തിനേറെ പറയുന്നു സണ്ണി ലിയോണിന് ലഭിച്ച ഈ അപൂര്‍വ വരവേല്‍പ്പില്‍ മലയാള സിനിമാലോകം വരെ ഞെട്ടിത്തരിച്ചു.

Subscribe Us:

മലയാളികളുടെ പ്രിയ താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും എന്തിന് മറ്റ് താരറാണിമാര്‍ക്ക് പോലും ലഭിക്കാത്ത വരവേല്‍പ്പാണ് കൊച്ചിയിലെത്തിയ സണ്ണിക്ക് ലഭിച്ചത്.

മലയാളികള്‍ക്കിടയിലെ സദാചാര നാട്യവും ഇരട്ടത്താപ്പും പൊളിച്ചടക്കുന്നതായിരുന്നു സണ്ണിയെ കാണാനായി കൊച്ചിയിലെത്തിയ ആരാധകവൃന്തം. എന്നാല്‍ സണ്ണിയ്ക്ക് ലഭിച്ച വരവേല്‍പ്പില്‍ പരസ്യപ്രതികരണത്തിന് മലയാള സിനിമാലോകം തയ്യാറായില്ലെങ്കിലും വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ.


Dont Miss ഒരവസരം കൂടി തരൂ, 2022ഓടെ എല്ലാം ശരിയാക്കിതരാം: വീണ്ടും മോഹനവാഗ്ദാനവുമായി ബി.ജെ.പി


മോഹന്‍ലാലിനും മമ്മൂട്ടിക്കും പോലും ഇത്രയും ആരാധകര്‍ ഒരിക്കലും ഉണ്ടായിട്ടില്ലെന്നും ഇതുകണ്ടാല്‍ അവര്‍ അസൂയകൊണ്ട് കരയുമെന്നുമായിരുന്നു രാംഗോപാല്‍ വര്‍മ പറഞ്ഞത്. മലയാളികളുടെ ഈ സത്യസന്ധതയെ താന്‍ അഭിനന്ദിക്കുന്നെന്നും രാം ഗോപാല്‍ വര്‍മ പറയുന്നു.

സണ്ണി ലിയോണിനോടുള്ള അസൂയ കൊണ്ട് മോഹന്‍ലാലും മമ്മൂട്ടിയും കരയും. കാരണം ഇത്രയും വലിയ ഒരു ജനക്കൂട്ടത്തെ അവര്‍ക്ക് ഒരിക്കലും ലഭിച്ചിട്ടില്ല. മലയാളികളുടെ സത്യസന്ധതയ്ക്ക് അഭിനന്ദനങ്ങള്‍. ഇതായിരുന്നു രാം ഗോപാല്‍ വര്‍മയുടെ വാക്കുകള്‍.

കൊച്ചിയില്‍ സണ്ണി ലിയോണ്‍ വന്നതിന്റെ വീഡിയോയും ഫോട്ടോയും ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു രാംഗോപാല്‍ വര്‍മ നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യ അവസാനം അതിന്റെ കാപട്യം വെടിയുകയാണെന്നും യഥാര്‍ഥ മനുഷ്യരുടെ യഥാര്‍ഥ വില മനസ്സിലാക്കുകയാണെന്നും യഥാര്‍ത്ഥ ഇന്ത്യ എന്തെന്ന് കാട്ടിത്തന്ന സണ്ണിയെ ഇന്ത്യാ ഗവണ്‍മെന്റ് ആദരിക്കണമെന്നും രാം ഗോപാല്‍ വര്‍മ്മ പറയുന്നു.