ന്യൂദല്‍ഹി: ഉത്തരാഖണ്ഢ് മുഖ്യമന്ത്രി രമേശ് പൊഖ്‌റിയാല്‍ രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറി. ബി.സി.ഖണ്ഡൂറിയെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിനെ തുടര്‍ന്നാണ് രാജി.

കഴിഞ്ഞ ദിവസമാണ് അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന രമേശ് പൊഖ്‌റിയാനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി പകരം മുന്‍ മുഖ്യമന്ത്രി കൂടിയായ ഖണ്ഡൂരിയെ സ്ഥാനമേല്‍പ്പിക്കാന്‍ ബി.ജെ.പി.കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. ഇക്കാര്യം ഇരു നേതാക്കളുമായി പാര്‍ട്ടി ചര്‍ച്ച ചെയ്തിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തത് വരവെ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുന്നതിന് പുതിയ നീക്കം സഹായിക്കുമെന്നാണ് നേതൃത്വം കരുതുന്നത്. നേരത്തെ ഖണ്്്ഡൂരി പാര്‍ട്ടി വിട്ട് പുതിയ പര്‍ട്ടി രുപീകരിക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ശനിയാഴ്ച ഡല്‍ഹിലെത്തിയ ഖണ്ഡൂറി ബീ.ജ.പി.പ്രസിഡണ്ട് നിതിന്‍ ഗഡ്ക്കരി, സുഷമ സ്വരാജ് , അരുണ്‍ ജയ്റ്റ്‌ലി എന്നിവറെ കണ്ടിരുന്നു. ഇന്ന് വൈകീട്ടോടെ ഖണ്ഡൂരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും എന്നാണ് കരുതുന്നത്.