കോഴിക്കോട്: സരസമായ സംഭാഷണങ്ങള്‍ക്കൊണ്ട് പ്രേക്ഷകരെ കൈയിലെടുക്കുന്നയാളാണ് നടനും മിമിക്രിതാരവുമായ രമേശ് പിഷാരടി. ഇന്ന് താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യുന്ന വിഷയം.

Subscribe Us:

ഞാനും എന്റെ ശിഷ്യനും ജിമ്മില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ ആരാധകന്‍ പകര്‍ത്തിയ ചിത്രം എന്ന അടിക്കുറിപ്പോടെ ഒരു ബോഡി ബില്‍ഡര്‍ക്കൊപ്പമുള്ള ചിത്രമാണ് പിഷാരടി പങ്കുവെച്ചത്. ആരാധകര്‍ ഇതിനോടകം പോസ്റ്റ് ആഘോഷമാക്കി കഴിഞ്ഞു.

ഇതിനുമുമ്പും പിഷാരടിയുടെ പോസ്റ്റുകള്‍ ആരാധകര്‍ വൈറലാക്കിയിട്ടുണ്ട്. ഉറ്റസുഹൃത്തായ ധര്‍മജന്‍ ബോള്‍ഗാട്ടിക്ക് പിറന്നാളാശംസ നേര്‍ന്നുകൊണ്ടുള്ള വീഡിയോ വന്‍ പ്രചാരം നേടിയിരുന്നു.