Categories

കൈ­ക്കൂ­ലി വാ­ങ്ങു­ന്ന­തി­നി­ടെ ബി ജെ പി എം എല്‍ എ പി­ടി­യില്‍

ഇന്‍­ഡോര്‍: കൈ­ക്കൂ­ലി വാ­ങ്ങു­ന്ന­തി­നി­ടെ മ­ധ്യ­പ്ര­ദേ­ശില്‍ ബി ജെ പി എം എല്‍ എ പി­ടി­യി­ലായി. ശി­വ­പു­­രി­യി­ലെ എം എല്‍ എ ര­മേ­ശ് ഖ­ട്ടീ­ക് ആ­ണ് പി­ടി­യി­ലാ­യത്. ത­ന്റെ മ­ണ്ഡ­ല­ത്തില്‍ എ­ഞ്ചി­നീ­യ­റി­ങ് കോള­ജ് തു­ട­ങ്ങു­ന്ന­തി­നാ­യി പ്രാ­ദേശി­ക വ്യ­വ­സാ­യി­യില്‍ നിന്നും പ­തി­നാ­യി­രം രൂ­പ വാ­ങ്ങു­ന്ന ദൃ­ശ്യ­മാണ് ഒ­ളി ക്യാ­മ­റ­യ വ­ഴി പുറ­ത്ത് വ­ന്ന­ത്.

കോള­ജ് തു­ട­ങ്ങാന്‍ പ്ര­ദേശ­ത്ത് ഏ­റെ കാ­ല­മാ­യി ശ്ര­മം ന­ട­ത്തു­ന്ന വ്യ­ക്തി­യാണ് ഈ വ്യ­വ­സായി. എ­ന്നാല്‍ സ്ഥ­ലം ല­ഭ്യ­മാ­കു­ന്ന­തു­മാ­യി ബ­ന്ധ­പ്പെ­ട്ടുണ്ടാ­യ പ്ര­ശ്‌­ന­ങ്ങള്‍ കാര­ണം സ്ഥാപ­നം തു­ട­ങ്ങാന്‍ ക­ഴി­ഞ്ഞി­രു­ന്നില്ല. സ്ഥ­ലം ല­ഭ്യ­മാ­കു­ന്ന­തിനും ആ­വ­ശ്യമാ­യ സൗ­ക­ര്യ­ങ്ങള്‍ നല്‍­കു­ന്ന­തിനും സര്‍­ക്കാ­റില്‍ നി­ന്ന് എല്ലാ വി­ധ സ­ഹാ­യവും ചെ­യ്­തു ത­രാ­മെ­ന്ന ഉ­റ­പ്പിന്‍­മേ­ലാ­ണ് പ­ണം നല്‍­കു­ന്ന­ത്.

സൗ­ക­ര്യ­ങ്ങള്‍ ചെ­യ്­ത് നല്‍­കാ­നായി അ­ഞ്ച് ല­ക്ഷം രൂ­പ­യാ­ണ് എം എല്‍ എ ആ­വ­ശ്യ­പ്പെ­ട്ടത്. പ­ണം ഘ­ട്ടം ഘ­ട്ട­മാ­യി ത­ന്നാല്‍ മ­തി­യെന്നും വ്യ­വ­സായി­യോ­ട് പ­റ­ഞ്ഞു.

വീഡിയോ ടേ­പ്പ് മാ­ധ്യ­മ­ങ്ങ­ളി­ലൂ­ടെ പുറ­ത്ത് വ­ന്ന ശേ­ഷം എം എല്‍ എ മാ­ധ്യ­മ­ങ്ങ­ളു­ടെ മു­ന്നില്‍ നി­ന്ന് മാ­റി നില്‍­ക്കു­ക­യാണ്. വീഡി­യോ ആ­വ­ശ്യ­പ്പെ­ട്ടി­ട്ടു­ണ്ടെന്നും അ­ത് പരി­ശോ­ധി­ച്ച് വി­ശ്വാസ്യത ബോ­ധ്യ­പ്പെ­ട്ട ശേ­ഷം പ്ര­തി­ക­രി­ക്കു­മെ­ന്നും മ­ധ്യ­പ്ര­ദേ­ശ് സര്‍­ക്കാര്‍ വ­ക്താവും പാര്‍­ലി­മെന്റ­റി കാ­ര്യ­മ­ന്ത്രി­യുമാ­യ ന­രോ­ത്തം മി­ശ്ര വ്യ­ക്ത­മാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.