എഡിറ്റര്‍
എഡിറ്റര്‍
രമേശ് ചെന്നിത്തല മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
എഡിറ്റര്‍
Wednesday 1st January 2014 11:23am

remesh-oth

തിരുവനന്തപുരം: രമേശ് ##ചെന്നിത്തല മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദൈവനാമത്തിലാണ് ചെന്നിത്തല സത്യപ്രതിജ്ഞ ചെയ്തത്.

ആഭ്യന്തരം, വിജിലന്‍സ്, ജയില്‍ വകുപ്പുകളാണ് ചെന്നിത്തലയ്ക്ക് ലഭിച്ചിരിക്കുന്നത്. വനം, ഗതാഗതം, സ്‌പോര്‍ട്‌സ് വകുപ്പുകള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ലഭിക്കും.

രാവിലെ 11.20ന് ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്‍ പരിസരത്ത് താല്‍ക്കാലികമായി ഒരുക്കിയ പന്തലിലായിരുന്നു ചടങ്ങുകള്‍. ഗവര്‍ണര്‍ നിഖില്‍ കുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു

മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും വിവിധ ഘടകകക്ഷി നേതാക്കളും അടക്കമുള്ള പ്രമുഖരെല്ലാം ചടങ്ങില്‍ പങ്കെടുത്തു. സത്യപ്രതിജ്ഞാ ചടങ്ങില്‍ സാക്ഷ്യം വഹിക്കാന്‍ രമേശ് ചെന്നിത്തലയുടെ മണ്ഡലത്തില്‍ നിന്നും ജന്മനാട്ടില്‍ നിന്നുമുള്ള നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നിരുന്നു.

തിങ്കളാഴ്ച തലസ്ഥാനത്തെത്തിയ ആന്റണി രമേശ് ചെന്നിത്തലയുമായി രണ്ടുതവണ സംസാരിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും സംസാരിച്ചു. കോണ്‍ഗ്രസിലെയും ഘടകകക്ഷിയിലെയും നേതാക്കളും മന്ത്രിമാരും ആന്റണിയെക്കണ്ട് ചര്‍ച്ച നടത്തി. ഇതിനുശേഷമാണ് രമേശിന്റെ മന്ത്രിസ്ഥാനത്തില്‍ ധാരണയുണ്ടായത്.

രണ്ടര പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷമാണ് രമേശ് മന്ത്രിയാകുന്നത്. മുപ്പതാം വയസിലാണ് രമേശ് ആദ്യം മന്ത്രിയായത്.

സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്‌നപരിഹാരത്തിനു പ്രതിരോധമന്ത്രി എ.കെ. ആന്റണിയിലൂടെ ഹൈക്കമാന്‍ഡ് ഇടപെട്ടതോടെയാണ് രമേശിന്റെ മന്ത്രിസഭാ പ്രവേശത്തിനു വഴിയൊരുങ്ങിയത്.

രമേശിനെ മന്ത്രിസഭയിലെടുക്കണമെന്ന് കഴിഞ്ഞദിവസങ്ങളില്‍ ദല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിരുന്നു.

ജനഹിതമനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് ചെന്നിത്തല മാധ്യമങ്ങളോട് അറിയിച്ചു. ജനാഭിലാഷത്തിനാണ് പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് ചെന്നിത്തലയുടെ രാഷ്ട്രീയ അരങ്ങേറ്റം. 1971 ല്‍ കെ.എസ്.യു താലൂക്ക് ജനറല്‍ സെക്രട്ടറിയായി. പിന്നീട്, കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് എ്ന്നിവയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രസിഡന്റുമായി.

1986 ലാണ് മന്ത്രിസഭയിലേക്ക് ചെന്നിത്തല ആദ്യമായി എത്തുന്നത്. 29 ാം വയസ്സില്‍ ആ മന്ത്രിസഭയിലെ ഗ്രാമവികസന വകുപ്പ് മന്ത്രിയായി സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി.

ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ചുള്ള തീരുമാനം ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നാണ്  അറിയുന്നത്.

Advertisement