തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയങ്ങളിലെ ആശയങ്ങള്‍ അപ്രസക്തമാണെന്ന് കരുതുന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എം ലിജു. സംഘടന പ്രമേയത്തില്‍ പറഞ്ഞ വസ്തുതകളില്‍ ഉറച്ച് നില്‍ക്കുകയാണ്. പ്രതികരണ ശേഷിയുള്ള ഒരു യുവജന സംഘടന എന്ന നിലയില്‍ ത്രീവമായ വാക്കുകള്‍ ആണ് ഉപയോഗിക്കുകയെന്നും എം ലിജു വ്യക്തമാക്കി.

പ്രമേയങ്ങളില്‍ കുറേക്കൂടി പക്വത കാട്ടേണ്ടിയിരുന്നുവെന്നയും പ്രമേയങ്ങളിലെ അനാവശ്യ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നയും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ അഭിപ്രായത്തോട് പ്രതികരി്ക്കുകയായിരുന്നു ലിജു.