എഡിറ്റര്‍
എഡിറ്റര്‍
ടി.പി. വധം: സി.ബി.ഐ അന്വേഷണത്തിന് നിയമോപദേശം തേടിയതായി രമേശ് ചെന്നിത്തല
എഡിറ്റര്‍
Friday 24th January 2014 8:11am

tp-chandras

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് വിടുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടി.

24 പ്രതികളെ കോടതി വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കുന്ന കാര്യത്തിലും നിയമോപദേശം നടത്തിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

അതേ സമയം കേസിലെ ഉന്നതതല ഗൂഢാലോചന പുറത്ത് കൊണ്ടുവരാന്‍ അന്വേഷണം സി.ബി.ഐയെ ഏല്‍പിക്കണമെന്നാവശ്യപ്പെട്ട് ടി.പിയുടെ ഭാര്യയും ആര്‍.എം.പി നേതാവുമായ കെ.കെ രമ നിരാഹാര സമരം നടത്തും.

അടുത്തമാസം മൂന്നുമുതലാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങുന്നത്. ടി.പി വധക്കേസ് വിധിയില്‍ താന്‍ സംതൃപ്തയല്ലെന്ന് രമ മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

പ്രതികളുടെ ശിക്ഷ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കും. കുറ്റക്കാരാണെന്ന് കണ്ടെത്തിയ മുഴുവന്‍ പേര്‍ക്കും വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നാണ് പ്രോസിക്യൂഷന്‍ കേസിനെ വിശേഷിപ്പിച്ചത്. എന്നാല്‍ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്ന് പ്രതിഭാഗം വാദിച്ചു.

Advertisement