കൊച്ചി: മതസൗഹാര്‍ദ്ദം നിലിനിര്‍ത്താന്‍ ബാധ്യസ്ഥനായ മുഖ്യമന്ത്രി മതസ്പര്‍ധ വളര്‍ത്തുകയാണെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പോപ്പുലര്‍ഫ്രണ്ടിന്റെ പ്രചാരകനായി മാറുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കൊച്ചിയല്‍ കെ പി സി സി ഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ എന്ന് സി പി ഐ എം വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മതതീവ്പവാദപ്രചരണങ്ങള്‍ക്കെതിരേ കെ പി സി സിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രചരണം നടത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി. അതിനിടെ സംഘടനാ തിരഞ്ഞെടുപ്പ് നീട്ടിവച്ചതിനെതിരേ ഭരവാഹികള്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.

തിരഞ്ഞെടുപ്പ് നിര്‍ത്തിവച്ചതിന്റെ പേരില്‍ കെ കരുണാകരന്റെ കൂടെവന്നവര്‍ക്ക് അവസരം നിഷേധിക്കരുതെന്ന ആവശ്യം യോഗത്തിലുയര്‍ന്നു. സമവായഅടിസ്ഥാനത്തില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രവര്‍ത്തകരില്‍ മുറിവുണ്ടാക്കിയെന്നും ഇതിന് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുമാണ് ഉത്തരവാദികളെന്നും യോഗം കുറ്റപ്പെടുത്തി.