തിരുവനന്തപുരം: വരുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ യു ഡി എഫ് അധികാരത്തിലെത്തിയാല്‍ നിയമസഭയില്‍ ഉമ്മന്‍ചാണ്ടി പാര്‍ട്ടിയെ നയിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. നിയമസഭയിലെ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തെ ആരും ചോദ്യംചെയ്തിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ എം എല്‍ എമാര്‍ കൂടിച്ചേര്‍ന്നായിരിക്കും നിയമസഭാനേതാവിനെ തീരുമാനിക്കുക. ഉമ്മന്‍ചാണ്ടി പാര്‍ട്ടിയെ നയിക്കുന്ന സാഹചര്യത്തിന് മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.