തിരുവനന്തപുരം: പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളോട് വ്യക്തമാക്കണമെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

മഅദനിയെ എന്തിന് അറസ്റ്റുചെയ്‌തെന്നോ കേസില്‍ അദ്ദേഹം നിരപരാധിയാണോ കുറ്റക്കാരനാണോ എന്നീകാര്യങ്ങളെല്ലാം സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണം. ഇത്തരം വിവരങ്ങള്‍ മറച്ചുവെച്ച് ഒളിച്ചോടാനാണ് ആഭ്യന്തരമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.