കൊച്ചി: തനിക്കെതിരേ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്ന കൊടിക്കുന്നില്‍ സുരേഷിന്റെ ആരോപണങ്ങള്‍ പരിശോധിക്കുമെന്നും വേണ്ട നടപടിയെടുക്കുമെന്നും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. എറണാകുളത്ത് കൊടിക്കുന്നിലുമായി നടത്തിയ ചര്‍ച്ചക്കുശേഷം സംസാരിക്കുകയായിരുന്നു ചെന്നിത്തല.

തനിക്കെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ കൊടിക്കുന്നില്‍ സുരേഷിനെതിരേ ഗൂഢാലോതന നടത്തുന്നുണ്ടെന്ന പരാതി ലഭിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ തെന്നല ബാലകൃഷ്ണപിള്ള അധ്യക്ഷനായി കമ്മറ്റി രൂപൂകരിച്ചിട്ടുണ്ട്. കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ ലഭ്യമായാല്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. അതിനിടെ മാവേലിക്കര മണ്ഡലത്തില്‍ നിന്നുമുള്ള തന്റെ വിജയം അസാധുവാക്കിയ വിധിക്കെതിരേ കൊടിക്കുന്നില്‍ നല്‍കിയ ഹരജി പരിഗണിക്കുന്നത് ബുധനാഴ്ച്ചത്തേക്ക് മാറ്റിയിട്ടുണ്ട്.