ആലപ്പുഴ: കണ്ണൂരില്‍ സി പി ഐ എമ്മിന്റെ ആക്രമണം തടയുന്നതില്‍ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല ആരോപിച്ചു. പരാജയം ഉറപ്പായപ്പോഴാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അക്രമം അഴിച്ചുവിടുന്നതെനന്നും കെ പി സി സി പ്രസിഡന്റ് പറഞ്ഞു.

കണ്ണൂര്‍ അക്രമങ്ങളെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണത്തിന് കമ്മീഷന്‍ തയ്യാറാകണം. സി പി ഐ എമ്മിന്റെ നേതൃത്വത്തില്‍ മുന്‍കൂട്ടി തയ്യാറാക്കിയ അക്രമാണ് കണ്ണൂരില്‍ നടന്നത്. നഷ്ടപ്പെട്ട സ്വാധീനം വീണ്ടെടുക്കാന്‍ ഇടതുപക്ഷം നടത്തിയ അപലപനീയമായ ശ്രമമാണ് കണ്ണൂരില്‍ കണ്ടതെന്നും ചെന്നിത്തല പറഞ്ഞു.