Categories

കേന്ദ്രആഭ്യന്തരവകുപ്പിന്റെ മുന്നറിയിപ്പ് സംസ്ഥാനം അവഗണിച്ചു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ മുന്നറിയിപ്പ് കേരള സര്‍ക്കാര്‍ അവഗണിച്ചതായി കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. കേരളത്തില്‍ തീവ്രവാദപ്രവര്‍ത്തനം ആഴത്തില്‍ വേരൂന്നിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും സി പി ഐ എമ്മിന് ഒഴിഞ്ഞു നില്‍ക്കാനാവില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് തീവ്രവാദം വളര്‍ത്തിയത് സി പി ഐ എമ്മാണ്. അതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ്സിന്റെ തലയില്‍ക്കെട്ടി രക്ഷപ്പെടാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ച് പറയാന്‍ കോണ്‍ഗ്രസ്സിന് മടിയില്ലെന്നും ആരെയും ഭയക്കേണ്ട ആവശ്യമില്ലെന്നും പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.