തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉപവാസ സമരം തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ വൈകീട്ട് അഞ്ചുവരെയാണ് ഉപവാസ സമരം.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്നും നിലവിലുള്ള അണക്കെട്ടിലെ ജലനിരപ്പ് അടിയന്തരമായി കുറയ്ക്കണമെന്നും ഉപവാസത്തിനെത്തിയ ചെന്നിത്തല പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇന്ത്യയുടെ മനസാക്ഷി ഉണര്‍ത്താനാണ് ഉപവാസം നടത്തുന്നതെന്നും ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങള്‍ ആത്മസംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Subscribe Us:

കേരളത്തിലെ ചില നേതാക്കള്‍ക്ക് തമിഴ്‌നാട്ടില്‍ ഭൂമിയുള്ളതായ ആരോപണത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്; അത് പരസ്യപ്പെടുത്തട്ടെയെന്നും തനിക്ക് അവിടെ ഭൂമിയില്ലെന്നുമായിരുന്നു ചെന്നിത്തലയുടെ മറുപടി.

മുല്ലപ്പെരിയാറില്‍ നിരാഹാര സമരം നടത്തുന്ന നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും രമേശ് പിന്തുണ പ്രഖ്യാപിച്ചു.

വണ്ടിപ്പെരിയാറിലെ സമരപ്പന്തലില്‍ പി.സി.വിഷ്ണുനാഥ് എം.എല്‍.എ, കേരള കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് ഇ.പി.ജയരാജന്‍ എന്നിവര്‍ ഉപവസിക്കുകയാണ്.

Malayalam News
Kerala News in English