എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രിയുടെ തലയറുക്കുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ച ആര്‍.എസ്.എസ് നേതാവിനെ ജയിലില്‍ അടക്കണം: രമേശ് ചെന്നിത്തല
എഡിറ്റര്‍
Thursday 2nd March 2017 4:56pm

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ തലയറുക്കുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ച ആര്‍.എസ്.എസ് നേതാവിനെ ജയിലിടക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍.എസ്.എസ് ഫാസിസ്റ്റ് നിലപാടുകള്‍ അവസാനിപ്പിക്കണമെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.


Also read പിണറായി വിജയന്റെ തലയ്ക്ക് ഒരു കോടി: കൊലപാതകത്തിന് ആഹ്വാനം ചെയ്ത് ആര്‍.എസ്.എസ് നേതാവ്‌ 


ചന്ദ്രാവതിനെ അറസ്‌റ് ചെയ്ത് ജയിലില്‍ അടക്കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഉടന്‍ തയാറാകണമെന്നു പറഞ്ഞ ചെന്നിത്തല ആര്‍.എസ്.എസ് ഫാസിസ്റ്റുകളുടെ കൊലവിളി അങ്ങേയറ്റം അപലപനീയമാണെന്നും കൂട്ടിച്ചേര്‍ത്തു.
അക്രമങ്ങള്‍ അഴിച്ചു വിടുകയും, ആയുധങ്ങളുടെ ഭാഷയില്‍ സംസാരിക്കുകയും ചെയ്യുന്ന സംഘപരിവാര്‍ രീതി അവസാനിപ്പിച്ചേ തീരുവെന്നും. സ്ഥലം എംപിയുടെയും എം എല്‍ എ യുടെയും സാന്നിധ്യത്തില്‍ നടത്തിയ കൊലവിളിയെ കണ്ടില്ലെന്ന് നടിക്കാനാകിെല്ലന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയറുക്കുന്നയാള്‍ക്ക് ഒരുകോടി രൂപ നല്‍കുമെന്നായിരുന്നു മധ്യപ്രദേശിലെ ആര്‍.എസ്.എസ് നേതാവായ കുന്തന്‍ ചന്ദ്രാവത് പ്രഖ്യാപിച്ചത്. ‘കൊലയാളിയായ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തല അറുക്കുന്ന സ്വയം സേവകരുടെ പേരില്‍ എന്റെ ഒരു കോടി രൂപയുടെ സമ്പാദ്യം ഞാന്‍ എഴുതി നല്‍കും. ‘ എന്നായിരുന്ന ചന്ദ്രാവന്തിന്റെ പ്രഖ്യാപനം

ഇടതുപക്ഷത്തിന്റെ മൂന്നുലക്ഷം തലകള്‍ ഭാരതമാതാവിനെ അണിയിക്കുമെന്നും ചന്ദ്രവാന്ത് പറഞ്ഞിരുന്നു. സ്ഥലം എം.പിയുടെയും എം.എല്‍.എയുടെയും സാന്നിധ്യത്തില്‍ നടത്തിയ കൊലവിളിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.


പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

‘കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ പ്രതിഫലം നല്‍കുമെന്ന് പ്രസംഗിച്ച ആര്‍എസ്എസ് നേതാവ് ചന്ദ്രാവതിനെ അറസ്‌റ് ചെയ്തു ജയിലില്‍ അടക്കണം. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഉടന്‍ ഇതിനു തയാറാകണം. ആര്‍.എസ്.എസ് ഫാസിസ്റ്റുകളുടെ കൊലവിളി അങ്ങേയറ്റം അപലപനീയമാണ്. അക്രമങ്ങള്‍ അഴിച്ചു വിടുകയും , ആയുധങ്ങളുടെ ഭാഷയില്‍ സംസാരിക്കുകയും ചെയ്യുന്ന സംഘപരിവാര്‍ രീതി അവസാനിപ്പിച്ചേ തീരൂ. സ്ഥലം എംപിയുടെയും എം എല്‍ എ യുടെയും സാന്നിധ്യത്തില്‍ നടത്തിയ കൊലവിളിയെ കണ്ടില്ലെന്ന് നടിക്കാനാകില്ല.’

Advertisement