തിരുവനന്തപുരം: സംസ്ഥാനത്തെ നിയമം നിയമത്തിന്റെ വഴിക്കല്ല നീങ്ങുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൈയേറ്റക്കാരേയും നിയമലംഘകരേയും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


Also Read: ‘നടുറോഡില്‍ സ്വന്തം മതത്തിന്റെ പേരു പറയാന്‍ ധൈര്യമുണ്ടോ?’; കലിപ്പ് സീനുകളുമായി താക്കോല്‍കാരന്റെ ടീസര്‍; വീഡിയോ


തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തിന്റെയും കൊട്ടക്കമ്പൂര്‍ ഭൂമി വിവാദത്തിന്റെയും സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം. ‘കായല്‍ മുതല്‍ കാട് കൈയ്യേറിയവരെ വരെ മുഖ്യമന്ത്രി ന്യായീകരിക്കുന്നു. സത്യപ്രതിജ്ഞ ലംഘനമാണ് മുഖ്യമന്ത്രി നടത്തുന്നത്.’ അദ്ദേഹം പറഞ്ഞു.

നിയമം നിയമത്തിന്റെ വഴിക്കല്ല പിണറായിയുടെ വഴിക്കാണ് നീങ്ങുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിനോടുള്ള പ്രതിഷേധം പടയൊരുക്കം യാത്രയില്‍ പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Dont Miss: ‘ഒടുവില്‍ അതും സ്വന്തം’; സ്വപ്‌ന സാക്ഷാത്കാരവുമായി ധോണി


ഇടത് സര്‍ക്കാര്‍ കൈയറ്റക്കാര്‍ക്കും ഭൂമാഫിയയ്ക്കും ഒപ്പമാണെന്ന് കഴിഞ്ഞ ദിവസവും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു. വ്യാജ പട്ടയമുന്നയിച്ച് ഭൂമി കൈയേറിയ ജോയ്സ് ജോര്‍ജ് എം.പി സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.