തിരുവനന്തപുരം: വൈദ്യൂതി വകുപ്പ് മന്ത്രി എം.എം മണിക്കെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

വിദ്യുച്ഛക്തി എന്ന് ഒരു ഭാഷയിലും എഴുതാന്‍ അറിയാത്ത ആളാണ് സംസ്ഥാനത്തിന്റെ വൈദ്യുതി മന്ത്രി എം.എം. മണിയെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രസ്താവന.

എംഎം മണി പറയുന്ന കാര്യങ്ങള്‍ കേരളത്തിന് അപമാനകരമാണ്. വായില്‍തോന്നുന്ന കാര്യങ്ങള്‍ വിളിച്ചുപറയുകയാണ്. ഇങ്ങനെ ഒരു മന്ത്രിയെക്കൊണ്ട് നാടിന് ഒരു പ്രയോജനവുമില്ലെന്നും ചെന്നിത്തല ഹരിപ്പാട് പറഞ്ഞു.