Categories

ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ച് കാണിക്കുകയാണ്; ജനങ്ങള്‍ ഏറ്റെടുത്ത ഹര്‍ത്താല്‍ പൂര്‍ണമായും സമാധാനപരമായിരുന്നെന്ന് ചെന്നിത്തല

തിരുവനന്തപുരം: യു.ഡി.എഫ് ഹര്‍ത്താല്‍ സമാധാന പരമായിരുന്നെന്നും ഒറ്റപ്പെട്ട അക്രമ സംഭവങ്ങളെ പെരുപ്പിച്ച് കാണിച്ച് ഹര്‍ത്താലിനെ താറടിച്ചു കാണിക്കാനാണ് ശ്രമങ്ങള്‍ എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഹര്‍ത്താല്‍ ജനം ഏറ്റെടുത്തു. പൂര്‍ണവും സമാധാനപരവുമായിരുന്നു ഇന്നത്തെ ഹര്‍ത്താല്‍ എന്നാല്‍, ഒറ്റപ്പെട്ട അക്രമ സംഭവങ്ങളെ പെരുപ്പിച്ച് കാണിച്ച് ഹര്‍ത്താലിനെ താറടിച്ചു കാണിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അനാവശ്യമായി പൊലീസിനെ വിന്യസിച്ച് ഹര്‍ത്താലിനിടെ പ്രകോപനമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്
ഹര്‍ത്താലില്‍ അക്രമങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാരില്‍ നിന്ന് ബോധപൂര്‍മായ ശ്രമമുണ്ടായി. വാഹനങ്ങള്‍ തടഞ്ഞത് അക്രമമാണെന്ന് ഊതിപ്പെരുപ്പിച്ച് കാണിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.


Also Read പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ബെംഗളൂരുവില്‍ ഇരുനിലക്കെട്ടിടം പൂര്‍ണമായി തകര്‍ന്നു; രണ്ടു സ്ത്രീകളടക്കം ആറുപേര്‍ മരിച്ചു


ജനങ്ങള്‍ ഹര്‍ത്താലിനോട് സഹകരിച്ചതാണ് എന്നിട്ടും മനപ്പൂര്‍വ്വം പ്രശ്‌നമുണ്ടാക്കാന്‍ സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി ബസുകള്ഞ നിരത്തിലിറക്കുകയായിരുന്നു. ഇന്നത്തെ ദിവസം കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം എത്രയെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ ചെന്നിത്തല ആവശ്യപ്പെട്ടു.