എഡിറ്റര്‍
എഡിറ്റര്‍
സുകുമാരന്‍ നായരുടെ പരാമര്‍ശങ്ങള്‍ക്ക് ചെന്നിത്തല മറുപടി പറഞ്ഞില്ല
എഡിറ്റര്‍
Monday 28th January 2013 2:50pm

തിരുവനന്തപുരം: പാര്‍ട്ടിയെ ശക്തിപ്പടുത്തുകയല്ലാതെ തനിക്ക് മറ്റൊരു അജണ്ടയുമില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. തന്റെ പേരില്‍ എന്‍.എസ്.എസ് ഉയര്‍ത്തുന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

വരുന്ന തിരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ ശക്തിപ്പെടുത്തുക മാത്രമാണ് തന്റെ അജണ്ട. മറ്റ് വിവാദങ്ങള്‍ക്കൊന്നും താനില്ല. രമേശ് ചെന്നിത്തല പറഞ്ഞു. കെ.പി.സി.സി. പ്രസിഡന്റ് എന്ന സ്ഥാനമാണ് തന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. ആ ദൗത്യം ഭംഗിയായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചെന്നിത്തലയെ മന്ത്രിയാക്കിയില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെ ഭരിക്കാന്‍ അനുവദിക്കില്ലെന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവനയെ തുടര്‍ന്നുണ്ടായ വിവാദത്തെ കുറിച്ച് പ്രതികരിക്കുകായിരുന്നു അദ്ദേഹം.

ഭൂരിപക്ഷ സമുദായത്തിന്റെ പ്രതിനിധിയായി ഭരണത്തിന്റെ താക്കോല്‍ സ്ഥാനത്ത് രമേശ് ചെന്നിത്തല വരണമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. ചെന്നിത്തല തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് കേന്ദ്രത്തിന്റെ ഇടപെടല്‍ കൊണ്ടാണെന്നും ചെന്നിത്തലയെ മന്ത്രിസഭയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് സര്‍ക്കാരുകളെ വാഴിക്കുന്നത് സാമുദായിക സംഘടനകളല്ലെന്ന് മന്ത്രി എം.കെ മുനീര്‍ പറഞ്ഞു. സര്‍ക്കാരിനെ അധികാരത്തിലേറ്റുന്നത് ജനങ്ങളാണെന്നും മുനീര്‍ പറഞ്ഞു.

മന്ത്രിസഭാ പുനസംഘടന തത്ക്കാലം അജണ്ടയിലില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും വ്യക്തമാക്കി.

Advertisement