എഡിറ്റര്‍
എഡിറ്റര്‍
രമേശ് ചെന്നിത്തലയുടെ പത്രസമ്മേളനം നിരീക്ഷിക്കാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയെന്ന് ആരോപണം
എഡിറ്റര്‍
Monday 22nd May 2017 9:10am

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ത്താസമ്മേളനം നിരീക്ഷിക്കാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയിരുന്നതായി ആരോപണം. ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ നിന്നും കമ്മീഷണര്‍ക്കു പരാതി നല്‍കി.

എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ചെന്നിത്തല കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയിരുന്നതായാണ് ആരോപണം.


Don’t Miss: യു.പിയിലെ ദളിതര്‍ക്കെതിരായ അതിക്രമം: ജന്തര്‍മന്ദറില്‍ വന്‍ദളിത് പ്രക്ഷോഭം; പൊലീസ് വിലക്ക് വകവെക്കാതെ അണിനിരന്നത് അരലക്ഷത്തോളം പേര്‍ 


11മണിക്ക് ആരംഭിച്ച് ഒരു മണിക്കൂറോളം നീണ്ട പത്രസമ്മേളനം അവസാനിക്കാറായപ്പോള്‍ ലേഖകര്‍ക്ക് പത്രക്കുറിപ്പ് വിതരണം ചെയ്തു. ഈ സമയത്ത് പ്രതിപക്ഷ നേതാവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഹബീബ് ഖാന്റെ പക്കല്‍ പത്രക്കുറിപ്പ് ചോദിച്ച് രണ്ടുപേര്‍ വന്നു. പരിചയമില്ലാത്തവരായതിനാല്‍ ആരാണെന്ന് അദ്ദേഹം തിരക്കി. അപ്പോള്‍ തന്നെ ഈ ഉദ്യോഗസ്ഥരിലൊരാള്‍ മുങ്ങിയെന്നും മറ്റേയാള്‍ താന്‍ ഇന്റലിജന്‍സില്‍ നിന്നാണെന്ന് വ്യക്തമാക്കിയെന്നുമാണ് ഹബീബ് പറയുന്നത്.

പ്രതിപക്ഷനേതാവിന്റെ പ്രവര്‍ത്തനം ഇത്തരത്തില്‍ നിരീക്ഷിക്കുന്നതിനെ അദ്ദേഹത്തിന്റെ സ്റ്റാഫ് ചോദ്യം ചെയ്തപ്പോള്‍ മുകളില്‍ നിന്നുള്ള നിര്‍ദേശമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായും പരാതിയില്‍ പറയുന്നു.

Advertisement