എഡിറ്റര്‍
എഡിറ്റര്‍
രാംദേവിന്റെ പതഞ്ജലി നികുതി നല്‍കേണ്ടെന്ന് ട്രൈബ്യൂണല്‍: നികുതി ഒഴിവാക്കിയത് യോഗയുടെ പേരില്‍
എഡിറ്റര്‍
Sunday 19th February 2017 11:06am

ന്യൂദല്‍ഹി: ബാബ രാംദേവിന്റെ പതഞ്ജലി യോഗപീഠിനെ നികുതിയില്‍ നിന്നും ഒഴിവാക്കി ഇന്‍കം ടാക്‌സ് അപ്പലേറ്റ് ട്രൈബ്യൂണല്‍. പതഞ്ജലി യോഗപീഠ് നല്‍കിയ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്.

രാംദേവിന്റെ യോഗ സ്ഥാപനം വൈദ്യചികിത്സയും കാമ്പുകളും സംഘടിപ്പിക്കുകയും ഇതുസംബന്ധിച്ച ക്ലാസുകള്‍ നല്‍കുകയും ചെയ്യുന്നുണ്ടെന്നും അതിനാല്‍ പതഞ്ജലിയെ ചാരിറ്റബിള്‍ സ്ഥാപനമായി കണ്ടുകൊണ്ടാണ് ട്രൈബ്യൂണല്‍ നടപടി.


Also Read: പള്‍സര്‍ സുനി മുമ്പ് മറ്റൊരു നടിയെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു: അന്ന് പരാതിപ്പെട്ടിട്ടും പൊലീസ് നടപടിയെടുത്തില്ല: വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ് സുരേഷ് കുമാര്‍


ഫെബ്രുവരി ഒമ്പതിനാണ് ഇതുസംബന്ധിച്ച ട്രൈബ്യൂണലിന്റെ ഉത്തരവ് വന്നത്. ‘പതഞ്ജലി യോഗപീഠ് നടത്തുന്ന യോഗ പ്രചരണം മെഡിക്കല്‍ റീലീഫ്, അല്ലെങ്കില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനം ആയി കാണാന്‍ കഴിയില്ലെന്ന ഇന്‍കംടാക്‌സ് അധികൃതരുടെ കണ്ടെത്തല്‍ ന്യായീകരിക്കാനാവില്ല’ എന്നാണ് ട്രൈബ്യൂണല്‍ ഉത്തരവില്‍ പറയുന്നത്.

2008-2009 കാലഘട്ടത്തില്‍ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട ഹര്‍ജിയാണ് ട്രൈബ്യൂണല്‍ പരിഗണിച്ചത്. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 2016 ഏപ്രില്‍ ഒന്നിന് നിലവില്‍ വന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് രാംദേവിനെ നികുതിയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്.

യോഗയെ ചാരിറ്റിയുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു 2016ല്‍ ഇന്‍കം ടാക്‌സ് ആക്ടില്‍ കൊണ്ടുവന്ന ഭേദഗതി. വാനപ്രസ്ഥം ആശ്രമ പദ്ധതിക്കെന്ന പേരില്‍ പതഞ്ജലി ഗ്രൂപ്പ് സ്വീകരിച്ച 43.98കോടി രൂപയ്ക്ക് നികുതി അടക്കേണ്ടതില്ലെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടു.

Advertisement