മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ‘സൂപ്പര്‍സ്റ്റാര്‍ സിന്‍ഡ്രം’ ബാധിച്ചിരിക്കുകയാണെന്ന് ബി.സി.സി.ഐ ഇടക്കാല ചെയര്‍മാന്‍ പദവിയില്‍ നിന്ന് രാജിവച്ച രാമചന്ദ്ര ഗുഹ. ടെസ്റ്റ് മാച്ചുകളില്‍ നിന്ന് വിരമിച്ചിരിക്കേ മഹേന്ദ്ര സിംഗ് ധോണിക്ക് ബി.സി.സി.ഐ കോണ്‍ട്രോക്ട് പട്ടികയില്‍ എ ഗ്രേഡ് നല്‍കിയ നടപടി തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു.


Also Read:‘സംഗതി അല്‍പ്പം സീരിയസാണ്’; ടീം ഇന്ത്യയ്ക്ക് പുതിയ വെല്ലുവിളി, ഇത്തവണ പ്രശ്‌നം ‘തമ്മിലടി’യേക്കാള്‍ ഗുരുതരം 


ബി.സി.സി.ഐ ചെയര്‍മാന്‍ വിനോദ് റായിക്ക് അയച്ച കത്തിലാണ് ഗുഹ ധോണിക്ക് എതിരെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ താരാധിപത്യത്തിനെതിരെയും ശക്തമായി ആഞ്ഞടിച്ചത്.

സ്‌പോര്‍ട് മാര്‍ക്കറ്റിംഗ് കമ്പനിയായ പി.എം.ജിയുടെ തലവനായിരിക്കുകയും അതേ സമയം തന്നെ ബി.സി.സി.ഐയുടെ കമന്റേറ്റര്‍ പദവി വഹിക്കുകയും ചെയ്യുന്ന സുനില്‍ ഗവാസ്‌കറിനെയും ഗുഹ വെറുതെ വിട്ടില്ല. പി.എം.ജിയുടെ തലവനായിരിക്കുമ്പോള്‍ തന്നെ താരങ്ങലെ വിലയിരുത്തുന്ന കമന്റേറ്ററായി ഇരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


Don’t Miss: ‘അടി, തിരിച്ചടി, പിന്നാലെ നടന്നടി’; മത്സരത്തിനിടെ പരസ്പരം കോര്‍ത്ത് തമീമും സ്‌റ്റോക്ക്‌സും, ഇംഗ്ലീഷ് താരത്തിന് സ്വന്തം കാണികളുടെ കൂവല്‍, വീഡിയോ കാണാം


അതേസമയം, ഇന്ത്യന്‍ ടീം പരിശീലകന്‍ അനില്‍ കുംബ്ലെയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഗുഹയുടെ രാജിക്ക് പിന്നിലെന്ന് സൂചനയുണ്ട്. കുംബ്ലെയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് അദ്ദേഹം. ഇന്ത്യന്‍ സീനിയര്‍ ടീം പരിശീലകനായ കുംബ്ലെയെ ബി.സി.സി.ഐ ‘കൈകാര്യം’ ചെയ്ത രീതിയെയും ഗുഹ വിമര്‍ശിച്ചിട്ടുണ്ട്. കുംബ്ലൈ പരിശീലകനായ ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനം ഉജ്വലമായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.