Categories

പി­ടി­ച്ചെ­ടു­ത്ത സ്വര്‍­ണം സ­മ്മാ­ന­മാ­യി കി­ട്ടി­യ­ത്: ലോട്ട­റി ഉടമ

കൊച്ചി: ആ­ദാ­യ­വ­കു­പ്പ് ഉ­ദ്യോ­ഗസ്ഥര്‍ പി­ടി­ച്ചെ­ടു­ത്ത സ്വര്‍­ണം സ­മ്മാ­ന­മാ­യി ല­ഭി­ച്ച­താ­ണെ­ന്ന് ശി­ങ്കാ­രം ലോട്ട­റി ഏ­ജന്‍­സി ഉ­ട­മ രാ­മ­സ്വാ­മി ചെ­ട്ടി­യര്‍.
ക­ഴി­ഞ്ഞ ദിവ­സം ശി­ങ്കാ­രം ലോട്ട­റി ഏ­ജന്‍­സി­യു­ടെ കൊ­ച്ചി­യി­ലെ ഗോ­ഡൗ­ണില്‍ നിന്നും ഒ­രു കോ­ടി­യു­ടെ ക­റന്‍­സിയും മൂ­ന്നു കിലോ സ്വര്‍­ണവും ഒ­ന്ന­ര­ കി­ലോ വെ­ള്ളിയും പി­ടി­ച്ചെ­ടു­ത്തി­രു­ന്നു. എ­ന്നാല്‍ ഈ സ്വര്‍­ണം പാ­ല­ക്കാട്ടെ മേ­ഘ ഡി­സ്­ട്രി­ബ്യൂ­ട്ടേ­ഴ്‌­സ് കൂ­ടു­തല്‍ ലോ­ട്ട­റികള്‍ വാ­ങ്ങി­യ­തിന് സ­മ്മാ­ന­മാ­യി നല്‍­കി­യ­താ­ണെ­ന്ന് രാ­മ­സ്വാ­മി മൊ­ഴി നല്‍കി. രാ­മ­സ്വാ­മി­യെ ഇ­ന്ന് കൂ­ട­തല്‍ ചോദ്യം ചെ­യ്യും.

സാന്റി­യാ­ഗൊ മാര്‍­ട്ടി­ന്റെ ബ­ന്ധു­വിന്റെ ഉ­ട­മ­സ്ഥ­ത­യി­ലു­ള്ള­താ­ണ് മേ­ഘാ ഡി­സ്­ട്രി­ബ്യൂ­ട്ടേ­ഴ്‌സ്. അ­ന്വേഷ­ണം പാ­ല­ക്കാ­ട്ടേക്കും കോ­യ­മ്പ­ത്തൂ­രി­ലേ­ക്കും വ്യാ­പി­പ്പി­ക്കു­മെ­ന്നും അ­ന്വേ­ഷ­ണ­സം­ഘം അ­റി­യിച്ചു.

പി­ടി­ച്ചെ­ടു­ത്ത­വ­യില്‍ വ്യാജ ലോ­ട്ട­റി­ക­ളു­ണ്ടോ­യൊന്നും പ­രി­ശോ­ധി­ക്കു­മെന്നും ആ­ദാ­യ­വ­കു­പ്പ അ­ധി­കൃ­തര്‍ അ­റി­യിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.