എഡിറ്റര്‍
എഡിറ്റര്‍
ബീവറേജസ് ഔട്ട്‌ലെറ്റിനെതിരെ സമരം ചെയ്തവര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ്ജ്; സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു
എഡിറ്റര്‍
Thursday 20th April 2017 8:53pm

കോഴിക്കോട്: രാമനാട്ടുകരയില്‍ ബീവറേജസ് ഔട്ട്‌ലെറ്റിനെതിരെ സമാധാനപരമായി സമരം ചെയ്തവര്‍ക്കെതിരെ പൊലീസ് അതിക്രമം. ദേശീയപാതയ്ക്ക് സമീപമുള്ള ബെവ്‌കോ ഔട്ട്‌ലെറ്റ് വീണ്ടും തുറക്കുന്നതിനെതിരെയാണ് ജനകീയ സമിതി പ്രവര്‍ത്തകര്‍ സമരം ചെയ്തത്.


Also Read: ‘നോ, ഗോ, ടെല്‍’; കുട്ടികളോടുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ജൂഡ് ആന്റണി-നിവിന്‍ പോളി കൂട്ടുകെട്ടിലൊരുങ്ങിയ ഹ്രസ്വചിത്രം പുറത്തിറങ്ങി


സമാധാനപരമായി സമരം ചെയ്തവര്‍ക്ക് നേരെയാണ് പൊലീസ് ലാത്തി ചാര്‍ജ്ജ് ചെയ്തത്. സമരം ചെയ്ത സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 32 പേരെ പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് സമരക്കാര്‍ ആരോപിക്കുന്നു. ലാത്തി ചാര്‍ജ്ജില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

Advertisement